Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

‘ഇറ’ ഇഫ്താര്‍ സംഗമം

റിയാദ്: പ്രവാസി കൂട്ടായ്മ ഈരാറ്റുപേട്ട റിയാദ് അസോസിയേഷന്‍ (ഇറ)ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും നടത്തി. എക്‌സിറ്റ് 18 അല്‍ മനാഖിലെ ശാലിയാത് ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമത്തില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് നൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

അസോസിയേഷന്‍ നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും റമദാന്‍ സന്ദേശവും പങ്കുവെച്ചു. റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം കോഡിനേറ്റര്‍ ഷിബു ഉസ്മാന്‍, കെ ജെ അബ്ദുല്‍ റഷീദ് എന്നിവര്‍ ആശംസകള്‍ നേന്നു. നസിബ് വട്ടക്കയം, റസ്സല്‍ ഈരാറ്റുപേട്ട, റഫീഷ് അലിയാര്‍, സലിം തലനാട്, നൗഫല്‍ വിഎം, ശാഹുല്‍ ഹമീദ്, ശാക്കിര്‍, സുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top