
റിയാദ്: തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സൗദി അറേബ്യയില്‍ കാമ്പയിന്‍ ആരംഭിച്ചു. റിയാദ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റും തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് കാമ്പയിന്‍.
ഖശോഗി കൊലപാതകത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞിരുന്നു. കൊലപാതകത്തിന് വില കൊടുക്കേണ്ടി വരുമെന്നും തുര്‍ക്കി പ്രസിഡണ്ട് വ്യക്തമാക്കി. തുടര്‍ന്നാണ് തുര്‍ക്കി വിരുദ്ധ കാമ്പയിന്‍ സൗദിയില്‍ ശക്തമായത്.
തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് റിയാദ് ചേംബര്‍ ഓഫ് കോമേഴസ് പ്രസിഡണ്ട് അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മാധ്യമങ്ങളും ബഹിഷ്‌കരണ കാമ്പയിനന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് നല്‍കുന്നത്. വിവിധ ഹാഷ് ടാഗുകളില്‍ തുര്‍ക്കിക്കെതിരെ ബഹിഷ്‌കരണം ആഹ്വാനവുമായി സ്വദേശി യുവാക്കളും രംഗത്തുണ്ട്. കഴിഞ്ഞ ഒക്ടോബറിലും തുര്‍ക്കിക്കെതിരെ ബഹിഷ്‌കരണ കാമ്പയിന്‍ നടന്നിരുന്നു. സൗദി പൗരന്‍മാര്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരം നടത്തുന്നത് തുര്‍ക്കിയിലേക്കാണ്. ഇത് ഒഴിവാക്കണമെന്നും കാമ്പയ്‌നില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






