Sauditimesonline

SDPI TO KMCC
എസ്ഡിപിഐ പ്രവര്‍ത്തര്‍ മുസ്ലിം ലീഗില്‍

മാഹി കൂട്ടായ്മ ‘ഫുഡ് ഫിയസ്റ്റ’ നവംബര്‍ 22ന്

റിയാദ്: മാഹി നിവാസികളുടെ കൂട്ടായ്മ മൈവ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഫുഡ് ഫിയസ്റ്റ സീസണ്‍ 2 നവംബര്‍ 22ന് വെള്ളി അസീസിയ ട്രെയിന്‍ മാളിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. അബ്‌സാല്‍ പോള്‍ കോണ്‍ട്രാക്ടിങ് കമ്പനിയുടെയും നെസ്‌റ്റോ ഹൈപ്പര്‍മാര്‍കറ്റിന്റെയും സഹകരണത്തോടെയാണ് ഫുഡ് ഫിയസ്റ്റ അരങ്ങേറുന്നത്.

അവതാരകനും ഷെഫും മജിഷ്യനുമായ രാജ് കലേഷ് മുഖ്യഥിതിയായി പങ്കെടുക്കും. കുടുംബിനികള്‍ തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങള്‍, കരകൗശല പ്രദര്‍ശനം, വില്പന എന്നിവയും നടക്കും. സ്ത്രീകള്‍ക്കുള്ള സാലഡ് തയ്യാറാക്കല്‍ മത്സരം, കുട്ടികള്‍ക്ക് കളറിംഗ് മത്സരം, രാജ്കലേഷിന്റെ മാജിക് ഷോ, വര്‍ണാഭമായ നൃത്ത നൃത്യങ്ങള്‍ എന്നിവ അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top