Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

വാഴക്കാട് വെല്‍ഫയര്‍ സെന്റര്‍ കുടുംബ സംഗമം

ദമാം: വാഴക്കാട് വെല്‍ഫയര്‍ സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബസംഗമവും വിവിധ പരിപാടികളോടെ നടന്നു. റോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബനീശ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജാവിഷ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഹിര്‍ ടി.കെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാജി വയനാട്, നജീബ് അരഞ്ഞിക്കല്‍, ടി.കെ ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രസിഡന്റായി ജാവിശ് അഹമ്മദ്, ജനറല്‍ സെക്രട്ടറിയായി ഷാഹിര്‍ ടി.കെ, ട്രഷററായി നഫീര്‍ തറമ്മല്‍എന്നിവരെ തിരഞ്ഞെടുത്തു. ടി.കെ.കെ ഹസ്സന്‍ ആണ് മുഖ്യ രക്ഷാധികാരി. ഇകെ ജബ്ബാര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), ഷബീര്‍ ആക്കോട് (റിലീഫ് കോര്‍ഡിനേറ്റര്‍), നിജില്‍ യു.കെ (സ്‌ക്രീനിംഗ് കമ്മറ്റി കണ്‍വീനര്‍), ഷിജില്‍ ടി.കെ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബി.കെ കുഞ്ഞുമുഹമ്മദ്, അഷ്‌റഫ് മപ്രം (വൈസ് പ്രസിഡന്റ്), മുസ്തഫ. വി, അനീഷ് മധുരക്കുഴി (ജോയന്റ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. മുജീബ് കളത്തില്‍, ടി.കെ ഹസ്സന്‍, ഇ ബശീര്‍, അഷ്‌റഫ് പി.ടി എന്നിവരാണ് സെക്രട്ടേറിയേറ്റ് അംഗങ്ങള്‍. കുടുംബ സംഗമത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഉപഹാരങ്ങളും സമ്മാനിച്ചു. ഷിറാഷ് ഷിജില്‍ ഖിറാഅത്ത് നടത്തി. മുജീബ് കളത്തില്‍ സ്വാഗതവും ഷബീര്‍ ആക്കോട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top