Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

ഹഫര്‍ അല്‍ ബാത്തിന്‍ ഒഐസിസി വാര്‍ഷികവും പുതുവത്സരാഘോഷവും

ഹഫര്‍ അല്‍ ബാത്തിന്‍: ഒഐസിസി ഹഫര്‍ അല്‍ ബാത്തിന്റെ അഞ്ചാം വാര്‍ഷികവും ക്രിസ്മസ്-ന്യൂ ഇയറും ആഘോഷിച്ചു. ജനുവരി 1ന് സനഇയ്യയിലെ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍. പ്രസിഡന്റ് വിബിന്‍ മറ്റത്ത് അധ്യക്ഷത വഹിച്ചു. ഈസ്‌റ്റേണ്‍ പ്രോവിന്‍സ് സെക്രട്ടറി സലീം കീരിക്കാട് ഉദ്ഘാടനം ചെയ്തു. ഇക്ബാല്‍ ആലപ്പുഴ, അനൂപ് പ്രഭാകരന്‍, ജോബി ആന്റണി, നിസാം കരുനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ പള്ളിമുക്ക് സ്വാഗതവും ട്രഷറര്‍ റാഫി പരുതൂര്‍ നന്ദിയും പറഞ്ഞു.

ഒ.ഐ.സി.സി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം, ‘ഹഫര്‍ അല്‍ ബാത്തിന്‍ സ്‌നേഹതീരം’ കൂട്ടായ്മ കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത പരിപാടികള്‍ എന്നിവയും അരങ്ങേറി. ജിതേഷ് തെരുവത്ത്, ഷബ്‌നാസ് കണ്ണൂര്‍, ജോമോന്‍ ജോസഫ്, സമദ് കരുനാഗപ്പള്ളി, രതീഷ് ചിറക്കല്‍, ഷാനവാസ് മാഹീന്‍, സലാഹുദ്ധീന്‍ പാറശാല, സുനില്‍ കുമാര്‍ വി. ബി, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top