Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യന്‍ സ്‌കൂളിന് പുതിയ സാരഥി; മീരയുടെ മികവിന് മലയാളിത്തിളക്കം

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി മലയാളിയായ മീര റഹ്മാന്‍ ചുമതലയേറ്റു. ആദ്യമായാണ് വനിത ഈ പദവിയില്‍ എത്തുന്നത്. 1989 ലാണ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നത്. സെക്കന്ററി, സീനിയര്‍ സെക്കന്റി അധ്യാപിക, 9-12 ക്ലാസ് സൂപ്പര്‍വൈസര്‍, ഹെഡ്മിസ്ട്രസ് (മിഡില്‍ സെക്ഷന്‍), കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, വൈസ് പ്രിന്‍സിപ്പല്‍, സി ബി എസി സെന്‍ട്രല്‍ ബോര്‍ഡ് സൂപ്പര്‍ന്റന്റ് എന്നീ ചുമതലകള്‍ നിര്‍വഹിച്ചു. 2018 ല്‍ വെസ്റ്റ് വിര്‍ജിനിയ യു എസ് എ യില്‍ നടന്ന വേള്‍ഡ് സ്‌കൗട്ട് ജമ്പൂരില്‍ ഇന്ത്യന്‍ സ്‌കൂളുകളെ പ്രതിനിധീകരിച്ചു. ഏറ്റവും മികച്ച അധ്യാപികക്കുള്ള ഹിമാക്ഷര അവാര്‍ഡ്. 33 വര്‍ഷത്തെ സര്‍വീസില്‍ നിരവധി പദവികളില്‍ മികവ് തെളിയിച്ചു.

മീര റഹ്മാന്‍ ഡിഗ്രി വിദ്യാഭ്യാസം യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് ആലുവയിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ (ഫാറൂഖ് കോളേജ്) നിന്ന് എം എസ് സി, ബി എഡ് എന്നിവയില്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും നേടി. സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് സൂപ്പര്‍വിഷനില്‍ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്.

പടിഞ്ഞാറെ ചാലില്‍ മുഹമ്മദ് അലി (റിട്ട. ഹെഡ് മാസ്റ്റര്‍, ഗവണ്മെന്റ് ബോയ്‌സ് ഹൈ സ്‌കൂള്‍ ആലുവ), കദീജ മുഹമ്മദ് അലി എന്നിവരുടെ മകളാണ്. ഭര്‍ത്താവ് അബ്ദുറഹ്മാന്‍ യൂസഫ് റിയാദില്‍പഴ്‌സണല്‍ മാനേജറാണ്. ഡോ. അഹ്‌ലാം അബ്ദുറഹ്മാന്‍ അനസ്തസ്റ്റിക്ക്‌സ്, ഡോ ആബിദ് അബ്ദുറഹ്മാന്‍ (എം എസ് സര്‍ജന്‍) എന്നിവര്‍ മക്കളാണ്. മരുമകന്‍ ഡോ. സന്‍ജാന്‍ എമര്‍ജന്‍സി മെഡിസിനില്‍ മണിപ്പാല്‍ മെഡിക്കല്‍ കോളേജി സേവനം അനുഷ്ഠിക്കുന്നു. പി മുഹമ്മദ് അന്‍സാരി ഹൈ കോര്‍ട്ട് അഡ്വക്കേറ്റ്, പിഎം സയ്യിദ് ഗോള്‍ഡ് മര്‍ച്ചന്റ്, അമീന മൊയ്ദീന്‍ ലക്ചറര്‍ മസ്‌കത് എന്നിവര്‍ സഹോദരങ്ങളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top