Sauditimesonline

6 khalbile football
ഫിഫ കപ്പിന് റിയാദില്‍ വമ്പന്‍ 'കിക്കോഫ്'; ആവേശമായി 'ഖല്‍ബിലെ ഫുട്ബാള്‍'

ശാസ്ത്ര പ്രതിഭകള്‍ക്ക് സയന്‍സ് ഇന്ത്യ ഫോറം അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്ര പ്രതിഭകളെ ആദരിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ദമ്മാമിലെ അല്‍ കൊസാമാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് അവാര്‍ഡ് വിതരണം നടന്നത്. ശാസ്ത്ര പ്രതിഭ പരീക്ഷയില്‍ അ ഗ്രേഡ് നേടിയ ഇന്ത്യന്‍ സ്‌കൂളുകളിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. റിയാദില്‍ നടന്ന പരിപാടിയില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ആരോഗ്യ, ബയോടെക്‌നോളജി വിഭാഗം ഉപദേഷ്ടാവും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വക്താവുമായ ഡോ. വൈ. കെ ഗുപ്ത മുഖ്യാിതിഥിയായിരുന്നു. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. അബ്ദുള്‍റഹ്മാന്‍ നിയാസി, സയന്‍സ് ഇന്ത്യ ഫോറം ജിസിസി കോ ഓര്‍ഡിനേറ്റര്‍ അബ്ഗാ ആര്‍, സയന്‍സ് ഇന്ത്യ ഫോറം നാഷണല്‍ പ്രസിഡന്റ് ബിജു മുല്ലശ്ശേരി, ചാപ്റ്റര്‍ പ്രെസിഡന്റ് ഡോ. കെ. സി നാരായണന്‍, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മീര റഹ്മാന്‍, ശബാന പര്‍വീന്‍ പദ്മിനി നായര്‍, എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍, സയന്‍സ് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരും സംബന്ധിച്ചു. ഡോ. ചാലിനി സുന്ദര്‍, സ്മിത രമേശ് എന്നിവര്‍ അവതാരകരായിരുന്നു.

ദമ്മാമില്‍ നടന്ന അവാര്‍ഡ് വിതരണം ഡോ. വൈ. കെ ഗുപ്ത മുഖ്യാഥിതിയായിരുന്നു. ഡോ . സാദിഖ് എം സെയ്ത്, ദീപക് വി തോമസ്, അബ്ദുള്‍ അസീസ്, കലീം അഹമ്മദ്, അബ്ഗാ ആര്‍ പ്രസംഗിച്ചു.

റിയാദ്, അബഹ, ദമ്മാം, അല്‍ ഹസ്സ എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നു വിജയികളായ 23 ശാസ്ത്ര പ്രതിഭകളെയാണ് ആദരിച്ചത്. ആറു മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു ശാസ്ത്ര പ്രതിഭാ പരീക്ഷ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top