
റിയാദ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനത്തോടനുബന്ധിച്ച് റിയാദ് ഒഐസിസിയുടെ നേതൃത്വത്തില്‍ ഗാന്ധി അനുസ്മരണവും പ്രാര്‍ഥനാ സദസ്സും സംഘടിപ്പിച്ചു. സത്യവും അഹിംസയും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിച്ച ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും ഇന്നും ഏറെ പ്രസക്തമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമൂഹത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിനും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചോദനമാകണമെന്നും പ്രസംഗകര്‍ പറഞ്ഞു.

ബത്ഹയിലെ ഒഐസിസി ഓഫിസില്‍ നടന്ന ചടങ്ങില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. ജോയിന്റ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കുഞ്ഞി കുമ്പള മുഖ്യപ്രഭാഷണവും കോഴിക്കോട് ജില്ലാ സെക്രട്ടറി റിയാസ് ആസാദ് ഗാന്ധിദിന സന്ദേശവും നല്‍കി. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസംഗം നടത്തി. അമീര്‍ പട്ടണത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥനാ സദസ്സ്.
രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, യഹിയ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, മാള മുഹിയുദ്ധീന്‍, അബ്ദുള്ള വല്ലാഞ്ചിറ, സക്കീര്‍ ദാനത്ത്, അശ്‌റഫ് മേച്ചേരി, നാസര്‍ വലപ്പാട് എന്നിവര്‍ സംസാരിച്ചു. ഹരീന്ദ്രന്‍ കണ്ണൂര്‍ സ്വാഗതവും ഹക്കീം പട്ടാമ്പി നന്ദിയും പറഞ്ഞു.

സന്തോഷ് കണ്ണൂര്‍, ഉമര്‍ ഷരീഫ് കോഴിക്കോട്, ഷിഹാബ് കരിമ്പാറ, ബാബു കുട്ടി, നസീര്‍ ഹനീഫ, ജംഷി തുവ്വൂര്‍, അന്‍സായി ഷൗക്കത്ത്, സൈനുസീന്‍ വല്ലപ്പുഴ, മൊയ്തീന്‍ മണ്ണാര്‍ക്കാട്, അലക്‌സ് കൊട്ടാരക്കര, ബിനോയ് മത്തായി, ജംഷി ചെറുവണ്ണൂര്‍, സുജിത്ത് കണ്ണൂര്‍, റഫീഖ് പട്ടാമ്പി, ഷംസീര്‍ പാലക്കാട്, പ്രജീഷ് കണ്ണൂര്‍, സഹീര്‍ പാലക്കാട്, ജോണ്‍ കക്കയം, ഡേവിഡ് തൃശൂര്‍, ജോയി ഔസേപ്പ്, സിദ്ധീഖ് പന്നിയങ്കര, അഫ്‌സല്‍ പട്ടാമ്പി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. പ്രവാസി സമൂഹത്തിനിടയില്‍ സാമൂഹിക ഉത്തരവാദിത്വവും മാനവിക മൂല്യങ്ങളും വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






