
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജിസാന്‍, അസീര്‍, അല്‍ ബഹ, മക്ക, മദീന എന്നീ പ്രവിശ്യകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.

മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. തബൂക്ക്, അല്‍ ജൗഫ്, ഹാഇല്‍, ഖസീം, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലും താഴ്വരകളിലും വെള്ളപ്പൊക്ക സാധ്യതയുണ്ട്. നജ്റാനില്‍ ശക്തമായ കാറ്റില്‍ പൊടിപടലം ദൂരക്കാഴ്ച കുറയാന്‍ ഇടവരുത്തും. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം. കിഴക്കന്‍ പ്രവിശ്യയിലെയും മക്കയിലെയും തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






