Sauditimesonline

SALEEM CHALIYAM FAREWELL
സ്‌നേഹകസവുകളില്‍ തീര്‍ത്ത സംഗീത സന്ധ്യ; കസവ് ചാലകശക്തി സലിം ചാലിയത്തിന് യാത്രയയപ്പ്

സൗദിയില്‍ തിങ്കള്‍ വരെ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ വരുന്ന ഏതാനും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. രാജ്യത്തെ പല പ്രവിശ്യകളിലും അന്തരീക്ഷ താപം ഉയര്‍ന്ന നിലയിലാണ്. അതിനിടെയാണ് വേനല്‍ മഴ വര്‍ഷിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ്

കിഴക്കന്‍ പ്രവിശ്യയിലെ അബ്‌ഖൈഖ്, ദമ്മാം, ഖൈസൂമ എന്നിവിടങ്ങളില്‍ അന്തരീക്ഷ താപം 47 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും കൂടിയ താപനിലയാണ് ഇവിടങ്ങളില്‍ അനുഭവപ്പെട്ടത്. അതേസമയം, നാളെ മുതല്‍ ശനി വരെ അസീര്‍, ജസാന്‍, മക്ക, അല്‍ ബഹ മേഖലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ അതോറിറ്റി വ്യക്തമാക്കി. .

കിഴക്കന്‍ മേഖ, റിയാദ് പ്രവിശ്യയുടെ തെക്ക്, കിഴക്കന്‍ ഭാഗങ്ങള്‍, മക്ക, അസീര്‍, ജസാന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഹൈവേകളില്‍ പൊടിപടലം നിറഞ്ഞ കാറ്റിന്റെ സാന്നിധ്യം അപകടത്തിന് സാധ്യതയുളളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top