റിയാദ്: പ്രവാചകനെ ചരിത്രത്തിലും വര്‍ത്തമാനകാലത്തും വിമര്‍ശിച്ചവരുണ്ടെങ്കിലും അധിക്ഷേപം വേര്‍തിരിച്ചു കാണണമെന്ന് തനിമ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ പ്രൊവിന്‍സ് ആക്ടിങ് പ്രസിഡന്റ് ലത്തീഫ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു.
പ്രവാചകനെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ക്ക് കാലം മറുപടി നല്‍കിയിട്ടുണ്ട്. ഇത് കേവലം നാക്ക് പിഴയല്ല. വംശീയതയുടെയും ഇസ്ലാമോഫോബിക്കിന്റെയും ഭാഗമാണ്. വിഷയം അവതരിപ്പിച്ച തനിമ നിര്‍വ്വാഹക സമിതിയംഗം റഹ്മത്ത് തിരുത്തിയാട് പറഞ്ഞു.
അഡ്വ. ജലീല്‍ (റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), സുബൈര്‍ ഹുദവി (സമസ്ത ഇസ്ലാമിക് സെന്റര്‍), അബ്ദുല്ല വല്ലാഞ്ചിറ (ഒ.ഐ.സി.സി) ഷാഫി കരുവാരക്കുണ്ട് (കെ.എംസി.സി), അബ്ദുല്ല ഹികമി (ആര്‍.ഐ.സി.സി), സഹല്‍ (സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), നൗഫല്‍ പാലക്കാടന്‍, അനസ് മാള (യൂത്ത് ഇന്ത്യ), സത്താര്‍ കായംകുളം (ഫോര്‍ക്ക) എന്നിവര്‍ പ്രസംഗിച്ചു.
തനിമ ജനറല്‍ സെക്രട്ടറി സദ്‌റുദ്ദീന്‍ കീഴിശ്ശേരി സ്വാഗതവും അഷ്‌റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. ഖലീല്‍ അബ്ദുല്ല ഖിറാഅത്ത് നടത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.