
റിയാദ്: സൗദി പ്രാദേശിക വിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില 20 ശതമാനം വരെ കുറക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍. ഇതിനുളള സമഗ്ര പദ്ധതി ആരംഭിച്ചതായും അസോസിയേഷന്‍ വ്യക്തമാക്കി. ദൈനദിന ആവശ്യങ്ങള്‍ക്കു പയോഗിക്കുന്ന അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളുടെ വിലയാണ് കുറക്കാന്‍ ശ്രമം യരംഭിച്ചത്. കോഴിയിറച്ചി, മുട്ട, പഞ്ചസാര, പാചക എണ്ണ എന്നിവ ഉള്‍പ്പെടെ 20 ഭക്ഷ്യവസ്തുക്കളുടെ വില കുറക്കുകയാണ് ലക്ഷ്യം. ഇതിനായി രാജ്യത്തെ അഞ്ച് വന്‍കിട കമ്പനികള്‍ നടത്തുന്ന മുന്നൂറു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് സൗദിയിലും പ്രകടമാകുന്നത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് അമിത വില നല്‍കി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നത് ഒഴിവാക്കാനാണ് ശ്രമം. 2021 നവംബര്‍ മുതലുളള ഭക്ഷ്യവസ്തുക്കളുടെ വില നിലവാരം വിശകലനം ചെയ്യുന്നുണ്ടെന്നും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






