
റിയാദ്: ലോകകപ്പ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്കും തിരിച്ചും സഞ്ചരിക്കാന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി സൗദി ദേശീയ വിമാന കമ്പനി സൗദിയ അറിയിച്ചു. രാജ്യത്തെ വിനോദ സഞ്ചാര മേഖലക്ക് സഹായകമാകുന്ന രീതിയില്‍ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങള്‍ വഴി ദോഹയില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിധം ആകര്‍ഷക പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ലോകകപ്പ് സര്‍വീസിന് മുന്നോടിയായി ഖത്തര്‍ എയര്‍വേയ്‌സും സൗദി എയര്‍ലൈന്‍സും കരാര്‍ ഒപ്പുവെച്ചിരുന്നു. നാലു ഭൂഖണ്ഡങ്ങളിലെ 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. 144 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





