Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

റിപ്പബ്‌ളിക് ദിനാഘോഷം; അംബാസഡറുടെ അത്താഴ വിരുന്ന്

റിയാദ്: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അത്താഴ വിരുന്നൊരുക്കി. വിവിധ സാംസ്‌കാരിക പരിപാടികളോടെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ച്ചറല്‍ പാലസിലായിരുന്നു ആഘോഷംറിയാദ് റീജിയന്‍ അണ്ടര്‍ സെക്രട്ടറി ഡോ. ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈരി മുഖ്യാതിഥിയായിരുന്നു. അംബാസഡറും മുഖ്യാതിഥിയും ചേര്‍ന്ന് കേക് മുറിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ഇന്ത്യ സൗദി നയതന്ത്ര ബന്ധവും പങ്കാളിത്തവും ഏറ്റവും മികച്ച നിലയിലാണെന്ന് അംബാസഡര്‍ അംബാസര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നയതന്ത്ര പ്രതിനിധികള്‍, വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യയില്‍ നിന്നുളള കലാകാരന്‍മാര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ഇന്ത്യ-സൗദി ബന്ധം പ്രമേയമാക്കിയ പെയിന്റിംഗ്, ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, പാചകരീതി എന്നിവ വ്യക്തമാക്കുന്ന പ്രദര്‍ശനം എന്നിവയും ഒരുക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top