റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശി വനിതകളുടെ എണ്ണം ഒമ്പത് ലക്ഷമായി ഉയര്‍ന്നു. അഞ്ച് വര്‍ഷത്തിനി ൈ3.85 ലക്ഷം വനിതകള്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്തിയതായും സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നു.
സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന വിഷന്‍2030 പദ്ധതിയും സ്ത്രീ ശാക്തീകരണ പരിപാടിശളും ലക്ഷ്യം കാണുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017ല്‍ 5.4 ലക്ഷം വനിതകളാണ് സ്വകാര്യ തൊഴില്‍ വിപണിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഓരോ വര്‍ഷവും വനിതകളുടെ സാന്നിധ്യം തൊഴില്‍ വിപണിയില്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം 2018ല്‍ 5.92 ലക്ഷവും 2019ല്‍ 6.19 ലക്ഷമായും വര്‍ധിച്ചു. 2020ല്‍ 6.7 ലക്ഷവും 2021ല്‍ 7.7 ലക്ഷവുമാണ് വനിതാ ജീവനക്കാരുടെ എണ്ണം. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ കണക്കു പ്രകാരം 9,26,180 വനിതകളാണ് രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. സൗദിയില്‍ ആദ്യമായാണ് ഇത്രയും സ്വദേശി വനിതകള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
2015ല്‍ സ്വദേശിതകളുടെ തൊഴിലില്ലായ്മ നിരക്ക് 11.6 ശതമാനമായിരുന്നു. 2030 ആകുന്നതോടെ ഇത് 7 ശതമാനമായി കുറക്കുന്നതിനുളള പദ്ധതികളാണ് നടക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.