Sauditimesonline

6 CITY FLOWER MEHANDI
ജുബൈലിന്റെ കൈകളിൽ വിരിഞ്ഞ മൈലാഞ്ചിപ്പൂക്കൾ; ഈദ് സുഗന്ധം പരത്തി സിറ്റി ഫ്ലവറിൽ ‘മെഹന്തി ഫെസ്റ്റ്'

ബിപിഎല്‍ കാര്‍ഗോ ഇസ്താംബുള്‍ സ്ട്രീറ്റില്‍; ഉദ്ഘാടനം ഫെബ്രു. 1ന്

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദിലെ ഇസ്താംബുല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. അല്‍ സുലൈ ഡിസ്ട്രിക്ടിലെ അല്‍ മിന ഹൈപ്പറിന് സമീപം പുതിയ ശാഖ ഫെബ്രുവരി 1ന് (ബുധന്‍) വൈകുന്നേരം 5.30ന് ഉദ്ഘാടനം ചെയ്യും. ബിപിഎല്‍ കാര്‍ഗോയുടെ പതിമൂന്നാമത് ശാഖയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

പുതിയ ശാഖയുടെ ഉദ്ഘാടനം പ്രമാണിച്ച് സര്‍പ്രൈസ് ഓഫര്‍ ഉദ്ഘാടന ദിനം പ്രഖ്യാപിക്കും.. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗല്‍ദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഗോ സേവനം ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

റയാദില്‍ ബത്ഹ എക്‌സിര്‍ പോളിക്ലിനിക് ബിള്‍ഡിംഗില്‍ ക്ലാസിക് റസ്റ്ററന്റിന് എതിര്‍വശവും ശിഫ സനഇയ്യയിലും ബി പി എല്‍ ലോജസ്റ്റിക്‌സിന് ശാഖയുണ്ട്. ദമാം കേന്ദ്രമായി രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ബി പി എല്ലിന് അല്‍ ജുബൈല്‍, അല്‍ഹസ, അല്‍കോബാര്‍ എന്നിവിടങ്ങളിലും ശാഖയുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളിലുമുളള ലേബര്‍ ക്യാമ്പുകള്‍, ഫല്‍റ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നു സൗജന്യമായി പിക്അപ് സര്‍വീസും പാക്കിംഗ് സേവനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 054 754 9573, 054 756 7473 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top