Sauditimesonline

NAVAYUGAM
മകനില്ലാത്ത ഓണക്കാലത്ത് അമ്മയ്ക്കരികിലേക്ക്; സ്‌നേഹപ്പുടവയുമായി നവയുഗം

റിയാദില്‍ മൊഹബത്ത് നൈറ്റ്; റിമിയും വിധുവും പങ്കെടുക്കും

റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടെന്‍സ് സംഘടിപ്പിക്കുന്ന മെഗാ ഈവന്റ് ‘മൊഹബത്ത് നൈറ്റ്’ ഫെബ്രുവരി 24ന് (വെള്ളി) നടക്കും. പിന്നണി ഗായകരായ റിമി ടോമി, വിധുപ്രതാപ് എന്നിവര്‍ സംഗീത വിരുന്നിന് നേതൃത്വം നല്‍കും.

പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. കോഴിക്കോടെന്‍സ് ചീഫ് ഓര്‍ഗനൈസര്‍ മൊഹീഹുദ്ദീന്‍ സഹീര്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹര്‍ഷദ് ഫറോക്ക്, ജനറല്‍ കണ്‍ വീനര്‍ റാഫി കൊയിലാണ്ടി, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ വി കെ കെ അബ്ബാസ് എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍ വീനര്‍ കബീര്‍ നല്ലളം സ്വാഗതവും ട്രഷറര്‍ ഷാജു കെ സി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top