Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

ഫലസ്തീന്‍ ആക്രമണം; സൗദി അപലപിച്ചു

റിയാദ്: ഫലസ്തീന്‍ ജനതക്കു നേരെയുളള ആക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചു. ഫലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സ്ഥിതി കൂടുതല്‍ വഷളാകുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി.

ഫലസ്തീനില്‍ സിവിലിയന്മാര്‍ക്കെതിരെയുളള ആക്രമണത്തെ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കണം. സമാധാന ജീവിതം പുനസ്ഥാപിക്കണം. ഇതിന് ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ജറുസലേമിലെ സിനഗോഗില്‍ വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ നഗരത്തിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ അധിക്രമത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ ആശങ്ക പങ്കുവെഉ വിദേശകാര്യ മന്ത്രാലയം എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന ചര്‍ച്ച അടിയന്തിരമായി പുനരാരംഭിക്കണം. ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top