Sauditimesonline

RUSSAL
റസ്സല്‍ മഠത്തിപ്പറമ്പിലിന് നവോദയ യാത്രയയപ്പ്

ടിക്കറ്റിനൊപ്പം ട്രാന്‍സിറ്റ് വിസ; പുതിയ പദ്ധതിയുമായി സൗദി

റിയാദ്: സൗദിയില്‍ വിമാന ടിക്കറ്റിനൊപ്പം ട്രാന്‍സിറ്റ് വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പരമാവധി നാലു ദിവസമാണ് മറ്റൊരു രാജ്യത്തേക്കുളള സഞ്ചാരത്തിനിടെ സൗദിയില്‍ താമസിക്കാന്‍ വിസ അനുവദിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത്. സൗദി അറേബ്യ വഴിയുളള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി വിസ അനുവദിക്കും. പുതിയ സേവനം പ്രാബല്യത്തില്‍ വന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ട്രാന്‍സിറ്റ് വിസ നേടി സൗദിയിലെത്തുന്നവര്‍ക്ക് ഉംറ തീര്‍ഥാടനത്തിനും വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അനുമതിയുണ്ട്. സൗദിയിലെ എല്ലാ പ്രവിശ്യകളിലും ട്രാന്‍സിറ്റ് വിസയിലുളളവര്‍ക്ക് സന്ദര്‍ശിക്കാനും കഴിയും. സൗദി എയര്‍ലൈന്‍സ്, ബഡ്ജറ്റ് എയര്‍ലൈനായ ഫ്‌ളൈ നാസ് എന്നിവയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രാന്‍സിറ്റ് വിസക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. അപേഅപേക്ഷകര്‍ക്ക് ഇമെയിലില്‍ ഇലക്‌ട്രോണിക് വിസ ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top