Sauditimesonline

RUSSAL
റസ്സല്‍ മഠത്തിപ്പറമ്പിലിന് നവോദയ യാത്രയയപ്പ്

കെഎംസിസി അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ അനുസ്മരണം

റിയാദ്: ജനാധിപത്യ മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് രാജ്യത്തെ ന്യുനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രയത്‌നിച്ച മഹാനായ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ. കോഴിക്കോട് ജില്ലാ കെഎംസിസി അപ്പോളൊ ഡിമോറയില്‍ സംഘടിപ്പിച്ച അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും കച്ചവടത്തിലും അദ്ദേഹം പുലര്‍ത്തിയ സൂക്ഷ്മതയും സംശുദ്ധിയും അത്ഭുതപ്പെടുത്തുന്നതാണ്. തങ്ങളുടെ ആജ്ഞാശക്തിയും അനുരഞ്ജനവും ആര്‍ക്കും എതിര്‍ക്കാന്‍ കഴിയാത്തതായിരുന്നു.

ഏതൊരു കാര്യവും അര്‍പ്പണ ബോധത്തോടും ആത്മാര്‍ത്ഥതയോടും കൂടി ചെയ്യുന്ന തങ്ങള്‍ ജനാധിപത്യ മുന്നണിയുടെ ശില്പികളില്‍ പ്രധാനിയായിരുന്നു. കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കറായി മാറിയ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അതുല്യമായ അധ്യായങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്റ്റിങ് പ്രസിഡഡ് ലത്തീഫ് മടവൂര്‍ ആധ്യക്ഷത വഹിച്ചു.

ഷാഫി ഹുദവി ഓമശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കെ ടി അബുബക്കര്‍ പ്രസംഗിച്ചു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ ജീവിതം ആസ്പദമാക്കി നടത്തിയ ക്വിസ് പ്രോഗ്രാമിന് സലീം മാസ്റ്റര്‍ ചാലിയം നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഫറോക്ക് സ്വാഗതവും ഹനീഫ മൂര്‍ക്കനാട് നന്ദിയും പറഞ്ഞു. ഷമീര്‍ പറമ്പത്ത്, ഷൗക്കത്ത് പന്നിയങ്കര, കുഞ്ഞമ്മദ് കായണ്ണ, റഷീദ് പടിയങ്ങല്‍, ജാഫര്‍ സാദിഖ് പുത്തൂര്‍മഠം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top