Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

‘ലീപ്’ മേളക്ക് പ്രൗഢ തുടക്കം; കൗതുകമായി സൗദി വനിതാ റോബോട്

റിയാദ്: രണ്ടാമത് ലീപ് ഇന്റര്‍നാഷണല്‍ ടെക്‌നോളജി കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കം. 50 രാജ്യങ്ങളില്‍ നിന്നുളള എഴുനൂറിലധികം സാങ്കേതിക വിദഗ്ദരും നിക്ഷേപകരുമാണ് ചതുര്‍ദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സൗദിയിലെ ആദ്യ വനിതാ റോബോട്ടും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അറബി സംസാരിക്കുന്ന റോബോര്‍ട്ട് പ്രദര്‍ശന നഗരിയിലെ കൗതുക കാഴ്ചയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ തുടങ്ങി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് ചര്‍ച്ചകളും പ്രദര്‍ശനങ്ങളുമാണ് ലീപ് കോണ്‍ഫറന്‍സിന്റെ പ്രത്യേകത.

റിയാദ് ഫ്രണ്ട് എക്‌സ്‌പോ സെന്ററില്‍ ലീപ് ടെക്‌നോളജി കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തയനും വേദി ഒരുക്കിയിട്ടുളളത്. സൗദി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് ആന്‍ഡ് ഡ്രോണ്‍സ്, യുഎഇ ആസ്ഥാനമായുള്ള ഐടി കണ്‍സള്‍ട്ടിംഗ് കമ്പനി തഹലൂഫ് എന്നിവ ചേര്‍ന്നാണ് സമ്മേളനം ഒരുക്കിയിട്ടുളളത്.

സൗദി അരാംകോ, നിയോം, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ഹുവായ്, സൂം, എറിക്‌സണ്‍, എച് പി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ദര്‍ സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ നിന്ന് സെക്വേയ കാപിറ്റല്‍ മാനേജിംഗ് പാര്‍ട്‌നര്‍ ജി വി രവിശങ്കര്‍ നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 9ന് സമാപിക്കുന്ന പ്രദര്‍ശനത്തില്‍ ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top