Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടായ്മ ‘റിഫ’ കുടുംബ സംഗമം

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ (റിഫ) വിവിധ പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് 18ലെ വലീദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര അധ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ഓര്‍ത്തോ ചികിത്സാ രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ: ഹാഷിമിനെ ചടങ്ങില്‍ ആദരിച്ചു. കരീം പയ്യനാട്, ഹസന്‍ പുന്നയൂര്‍, നാസര്‍ മാവൂര്‍,ബഷീര്‍ കാരന്തൂര്‍, മുസ്തഫ കവ്വായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

32 ഫുട്‌ബോള്‍ ടീമുകളുടെ കൂട്ടായ്മയായ റിഫ അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് വിവിധ മത്സരങ്ങളും അരങ്ങേറി. നിയാസ്, മുസ്തഫ കണ്ണൂര്‍, നൗഷാദ് ചക്കാല, അന്‍സാര്‍, മന്‍സൂര്‍ തിരൂര്‍, അഷ്‌റഫ് ബ്ലാസ്‌റ്റേഴ്‌സ്, ഷറഫു ചെറുവാടി, ആദില്‍, ഉമ്മര്‍ മലപ്പുറം, ശൗലിക്, ബാവ ഇരുമ്പുഴി, ശരത് പട്ടാമ്പി, മജീദ് ബക്‌സര്‍, ചെറിയാപ്പു മേല്‍മുറി, ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നറുക്കെടുപ്പ് വിജയി ജംഷി മമ്പാടിന് ഉപഹാരം സമ്മാനിച്ചു.റിഫ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും ഫെസ്റ്റ് കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ പാഴൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top