Sauditimesonline

obit 3
നാട്ടിലേക്ക് മടങ്ങാന്‍ നീണ്ട കാത്തിരിപ്പ്; പ്രവാസി മലയാളിക്ക് ദവാദ്മിയില്‍ അന്ത്യനിദ്ര

നാട്ടിലേക്ക് മടങ്ങാന്‍ നീണ്ട കാത്തിരിപ്പ്; പ്രവാസി മലയാളിക്ക് ദവാദ്മിയില്‍ അന്ത്യനിദ്ര

റിയാദ്: സൗദി അറേബ്യയിലെ ദവാദ്മിയില്‍ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കിളിമാനൂര്‍ വിളക്കാട്ട്‌ക്കോണം പുണര്‍തത്തില്‍ പരേതരായ സോമരാജന്റെയും കമലമ്മയുടെയും മകന്‍ അജയകുമാര്‍ (56) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അന്ത്യം. അജയകുമാറിനെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്വദേശി പൗരനാണ് അധികാരികളെ വിവരം അറിയിച്ചത്. ആംബുലന്‍സും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

36 വര്‍ഷമായി പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്നു അജയകുമാര്‍. ഇഖാമ പുതുക്കാന്‍ കഴിയാതെ 15 വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേളി ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനറും നേതൃത്വവും ഇടപെട്ട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കിളിമാനൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം ദവാദ്മിയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും. സുഗന്ധി, അനിത, ജീന, ദവാദ്മിയില്‍ മുന്‍ പ്രവാസിയായ ഷാജി എന്നിവരാണ് സഹോദരങ്ങള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top