Sauditimesonline

icf
ഐസിഎഫ് 'എഡ്‌ഗ്ലോ 2026' വിദ്യാഭ്യാസ പുരസ്‌കാര വിതരണം നാളെ

ലേണ്‍ ദി ഖുര്‍ആന്‍ സംഗമം: പ്രചാരണോദ്ഘാടനം

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ പഠന പദ്ധതിയുടെ 24മത് ദേശീയ സംഗമത്തിന്റെ പ്രചാരണേദ്ഘാടനം റിയാദ് മീഡിയ ഫോറം ട്രഷറര്‍ ജലീല്‍ ആലപ്പുഴ നിര്‍വഹിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ ആന്റ് അവയര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ മെയ് 12ന് ആണ് സംഗമം. ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലെ ഇഫ്താര്‍ വേദിയില്‍ നടന്ന പരിപാടിയില്‍ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

ലോകത്തിന് മാതൃകയായ ഉത്തമ സമുദായത്തെ സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പുണ്യമാസത്തില്‍ ഖുര്‍ആനിന്റെ സമാധാന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

മെയ് 12, വെള്ളി, റിയാദിലെ റൗദയിലുള്ള അല്‍ദൂറാ, ലുലു, ഇസ്തിറാഹകളിലെ 4 വേദികളിലായി ആറു സെഷനുകളായി ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നടക്കും. കേരളത്തിലെയും സൗദി അറേബ്യയിലെയും മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ബിസിനസ്, മീഡിയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ജിസിസിയിലെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ സംഗമത്തിന് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയില്‍ സമ്മേളന ബ്രൗഷര്‍ പുറത്തിറക്കി. കെ.എന്‍. എം ഓണ്‍ലൈന്‍ മീഡിയ റിനൈ ടിവി സാമൂഹ്യ മാധ്യമപ്രചരണത്തിന് നേതൃത്വം കൊടുക്കും. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ആഷിഖ്, സിയാദ് തൃശൂര്‍, അഷ്‌കര്‍ കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും അഡ്വ.് അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top