മലപ്പുറം ഒ ഐ സി സി റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താറും രാഹുല്‍ ഗാന്ധിക്കു ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു. രാജ്യത്തു അരാജകത്വം സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിന് എല്ലാവരും രംഗത്ത് വരണമന്നു ഐക്യദാര്‍ഢ്യ സദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദില്‍ എത്തിയ ന്യൂനപക്ഷ സെല്‍ ഭാരവാഹികളായ സലാം തെന്നലയെ ഭാസ്‌കരനും, ആഷിക്ക് വിവയെ ഉണ്ണികൃഷ്ണനും പൊന്നാട അണിയിച്ചു സ്വീകരിച്ചു.

സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സകീര്‍ ദാനത്ത് അദ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അമീര്‍ പട്ടണത്ത് ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളായ നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ, അബ്ദുല്ല വല്ലഞ്ചിറ, രഘുനാഥ് പറശ്ശിനി കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, സലിം കളക്കര, നവാസ് വെള്ളിമാടുകുന്നു, സിദ്ധിഖ് കല്ലുപറമ്പന്‍, വിനീഷ് ഒതായി, വിവിധ ജില്ലാ പ്രസിഡന്റുമാരായ സുഗതന്‍ നൂറനാട്, ഹര്‍ഷദ് എം. ടി, സജീര്‍ പൂന്തുറ, ഫൈസല്‍ പാലക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ഭാരവാഹികളായ സൈനുദ്ധീന്‍ വെട്ടത്തൂര്‍, സമീര്‍ മാളിയേക്കല്‍, ഷറഫു ചിറ്റന്‍, അന്‍സര്‍ വാഴക്കാട്, ഷാനവാസ് ഒതായി, ബനൂജ്തു പൂക്കോട്ടുംപാടം എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ജംഷദ് തുവൂര്‍ സ്വാഗതവും വഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു.

Leave a Reply