റിയാദ്: ലുലു ഗ്രൂപ്പ് ആവിഷ്‌ക്കരിച്ച പരിസ്ഥിതി, സാമൂഹിക, നിര്‍വഹണം (ഇ.എസ്.ജി) സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി റിയാദ് ലുലു വെയര്‍ഹൗസില്‍ സൗരോര്‍ജ്ജ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നു. കാനൂ റിന്യൂവബിള്‍ എനര്‍ജി ആന്റ് ക്ലീന്‍ മാക്‌സുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യവര്‍ഷം 0.87 എം.എന്‍ കിലോവാട്ട്‌സ് സോളാര്‍ ഊര്‍ജ ഉല്‍പാദനമാണ് ലക്ഷ്യം. ഇത്തരമൊരു സൗരോര്‍ജക്കുതിപ്പിലൂടെ സുസ്ഥിരതയിലേക്കും അത് വഴി പരിസ്ഥിതി സൗഹൃദ പദ്ധതിയോടുമുള്ള പ്രതിബദ്ധതയില്‍ ലുലുവിന്റെ കൈയൊപ്പ് നിര്‍ണായകമായിരിക്കും. കാര്‍ബണ്‍ ഫൂട്ട് പ്രിന്റിന്റെ ഉപഭോഗം കുറച്ച് ഊര്‍ജ്ജസംരക്ഷണം ലഭ്യമാക്കിയുള്ള പദ്ധതിയിലൂടെ സൗദിയിലെ ഒട്ടേറെ ഗുണഭോക്താക്കള്‍ക്ക് ഊര്‍ജആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സുസ്ഥിര വികസനലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനും ലുലു ആവശ്യമായ സേവനം കൂടി ഉറപ്പ് നല്‍കുന്നു. മാത്രമല്ല, ലുലുവിന്റെ ആവശ്യത്തില്‍ കൂടുതലുള്ള സൗരോര്‍ജ്ജം സൗദി സോളാര്‍ അധികൃതര്‍ക്ക് പ്രാദേശിക ആവശ്യത്തിനായി തിരികെ നല്‍കും.
വിപുലമായ തോതില്‍ ഊര്‍ജസംരക്ഷണവും ഊര്‍ജശേഖരണവുമെന്ന ലക്ഷ്യം കൈവരിക്കാന്‍ പദ്ധതിക്കു കഴിയുമെന്ന് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ സോളാര്‍ പദ്ധതി ലുലു വെയര്‍ഹൗസില്‍ പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.