സൗദിയില്‍ 153 പേര്‍ക്ക് കൊവിഡ്

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 153 പേര്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 4,026 പിസിആര്‍ പരിശോധനകളിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് കണ്ടെത്തിയതെന്നും മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ രണ്ട് കോടി 54 ലക്ഷം ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി. 6 കോടി 95 ലക്ഷം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അതുകൊണ്ടുതന്നെ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറവാണ്. 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പിസിആര്‍ പരിശോധനകളില്‍ റിയാദില്‍ 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജിദ്ദയില്‍ 23 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. മറ്റ് നഗരങ്ങളില്‍ 10ല്‍ താഴെയാണ് പുതുതായി കൊവിഡ് ബാധിച്ചവരുടെ എണ്ണം.

രാജ്യത്ത് കൊവിഡ് പൊസിറ്റീവ് ആയ 4946 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 75 പേരുടെ നില ഗുരുതരമാണ്. 2020 മാര്‍ച്ചില്‍ സൗദിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 9,631 പേരാണ് മരിച്ചത്. 4 കോടി 52 ലക്ഷം പിസിആര്‍ പരിശോധനകളാണ് ഇതുവരെ നടന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply