എം.ഇ.എസ് ഇഫ്താര്‍ സംഗമം

റിയാദ്: എം.ഇ.എസ് റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മലാസിലെ അല്‍മാസ് ആഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളും എം.ഇ.എസ് കുടുംബാംഗങ്ങളും പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സിറ്റി ഫ്‌ളവര്‍ അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. എംഇളസ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സക്കാത്ത് ശേഖരണവും വിതരണവും എന്നിവ സംബന്ധിച്ച് ചെയര്‍മാന്‍ ഫൈസല്‍ പൂനൂര്‍ വിശദീകരിച്ചു .

എന്‍ഞ്ചി. അബ്ദുല്‍ റഹിമാന്‍ കുട്ടി, എന്‍ഞ്ചി. മുഹമ്മദ് ഇക്ബാല്‍, എന്‍ഞ്ചി. ഹുസൈന്‍ അലി, നിസാര്‍ അഹമ്മദ്, സത്താര്‍ കായംകുളം, ഡോ. അബ്ദുല്‍ അസീസ്, ഐ.പി. ഉസ്മാന്‍ കോയ, സത്താര്‍ ഗുരുവായൂര്‍, മുജീബ് മൂത്താട്ട്, മുനീബ് കൊയിലാണ്ടി, ഡോ. ജിഷാര്‍, അബ്ദുല്‍ ശരീഫ് ആലുവ, അന്‍വര്‍ ഐദീദ്, അബ്ദുല്‍ റഹിമാന്‍ മറായി, നവാസ് അബ്ദുല്‍ റഷീദ്, സലീം പള്ളിയില്‍, ഹബീബ് പിച്ചന്‍, നാസര്‍ ഒതായി, അബ്ദുല്‍ സലാം ഇടുക്കി,ഷഫീഖ് പാനൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജന. സെക്രട്ടറി സൈനുല്‍ ആബിദ് സ്വാഗതവും സോഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ മൊഹിയുദ്ദീന്‍ സഹീര്‍ നന്ദിയും പറഞ്ഞു

Leave a Reply