Sauditimesonline

US IRAN
നയതന്ത്ര ചർച്ചകൾക്കിടയിലും ആശങ്ക; ഇറാൻ-യു.എസ് സംഘർഷം എട്ടാം മാസത്തിലേക്ക്

കേളി കുടുംബ വേദി ഇഫ്താര്‍ സംഗമം

റിയാദ്: കേളി കുടുംബവേദി ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. സുലൈ അല്‍ അജയാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താറില്‍ കുടുംബവേദി അംഗങ്ങളും റിയാദിലെ പൊതുസമൂഹവും ഉള്‍പ്പെടെ നിരവധി പേര്‍പങ്കെടുത്തു.

ഇഫ്താര്‍ സംഘാടക സമിതി കണ്‍വീനര്‍ ശ്രീഷ സുകേഷ്, ചെയര്‍പേഴ്‌സന്‍ ഗീത ജയരാജ്, സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ വിദ്യ ജി പി, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ സുകേഷ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡണ്ട് പ്രിയ വിനോദ്, ഫസീല മുള്ളൂര്‍ക്കര, ഷിനി നസീര്‍, സജീന വി .എസ്, ജയരാജ്, വിജില ബിജു, ദീപ ജയകുമാര്‍, ജിജിത, സോവിന സാദിഖ്, നീന എന്നിവര്‍ നേതൃത്വം നല്‍കി.

സൂരജ്, ബലരാമന്‍, ജോര്‍ജ്ജ്, ഷറഫ്, അബ്ദുള്‍ നാസര്‍, സുനീര്‍ ബാബു, ദിനീഷ്, എന്നിവരാണ് ഭക്ഷണം പാചകം ചെയ്തത്. റിയാദിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍, കേളി, കുടുംബവേദി എന്നിവയുടെ സഹകരണത്തോടെയാണ് ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചത്.

മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ജോയിന്‍ സെക്രട്ടറി സുനില്‍, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, കാഹിം ചേളാരി, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഇഫ്താറില്‍ പങ്കുചേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top