റിയാദ്: ഒഐസിസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മലാസ് പേപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന വിരുന്നില്‍ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രസിഡന്റ് സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യഹ്‌യ കൊടുങ്ങല്ലൂര്‍ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
അമീര്‍ , ജമാല്‍, സത്താര്‍,അന്‍സായി മതിലകം,ജമാല്‍ ലുലു,തല്‍ഹത് കയ്പമംഗലം,സഞ്ജു ഇരിഞ്ഞാലക്കുട, ജോയ് ഔസേപ്പ്,രാജേഷ് ഉണ്ണിയാട്ടില്‍,ഇബ്രാഹിം ചേലക്കര സുലൈമാന്‍ മുള്ളൂര്‍ക്കര,സലിം മാള, ഗഫൂര്‍ ചെന്ത്രാപിന്നി , ഷഫീക് ,ബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ജനറല്‍ സെക്രട്ടറി നാസര്‍ വലപ്പാട് സ്വാഗതവും ആക്ടിങ് ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.