ഇഫ്താര്‍ മീറ്റും യാത്രയയപ്പും

റിയാദ്: റിയല്‍ കേരള എഫ്‌സിയും കേരള ഇലവന്‍ ടീമും സംയുക്തമായി ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. ടീം ക്യാപ്റ്റന്‍ ഫസലിന് യാത്ര അയപ്പും നല്‍കി. ബത്ഹയിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍് നടന്ന ഇഫ്ത്താര്‍ പാര്‍ട്ടിയില്‍ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(റിഫ)യില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ ടീമുകളുടെ അംഗങ്ങള്‍ പങ്കെടുത്തു.

റിഫ സെക്രട്ടറിയേറ്റ് പ്രതിനിധികളായി സൈഫു കരുളായി, ശരീഫ് കാളികാവ്, ഫൈസല്‍ പാഴൂര്‍ എന്നിവരും സന്നിഹിതരായിരുന്നു. യാത്ര അയപ്പ് പരിപാടിയില്‍ ടീം പ്രതിനിധികളായ ശകീല്‍ തിരൂര്‍കാട്, കുട്ടന്‍ ബാബു മഞ്ചേരി, ബാവ ഇരുമ്പുഴി, ഹബീബ്, സലാം എന്നിവര്‍ ചേര്‍ന്ന് ഫസലിനു ഉപഹാരം സമ്മാനിച്ചു.

ദീര്‍ഘകാലം ടീം ക്യാപ്റ്റന്‍ ആയിരുന്ന ഫസല്‍ ജോലി ട്രാന്‍സ്‌ഫെര്‍ ആയി സൗദി അറേബ്യയോട് വിട പറയുകയാണ്. റമദാനിനു ശേഷം വരാനുള്ള റിഫ ലീഗില്‍ എല്ലാവരും സജീവമായി ടീമിനോടൊപ്പം ഉണ്ടാകണമെന്ന് കുട്ടന്‍ ബാബു അറിയിച്ചു. ലിയാഖത് സ്വാഗതവും സക്കീര്‍ കല്‍പകഞ്ചേരി നന്ദിയും പറഞ്ഞു. മുത്തു മണ്ണാര്‍ക്കാട്, റഫീഖ് വല്ലപുഴ, ഹംസ, ബാദുഷ, നിസാര്‍, മുഹമ്മദ്, മന്‍സൂര്‍ കല്‍പകഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply