Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പ്രൊഫഷന്‍ രജിസ്‌ട്രേഷന് സര്‍ട്ടിഫിക്കറ്റില്ല; ഇഖാമ പുതുക്കാന്‍ കഴിയാതെ മലയാളികള്‍ ഉള്‍പ്പടെ പ്രതിസന്ധിയില്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: താമസാനുമതി രേഖയായ ഇഖാമ പുതുക്കുന്നതിന് പ്രൊഫഷന്‍ അനുസരിച്ചുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ പ്രതിസന്ധിയില്‍. ജോലി ചെയ്യുന്ന കമ്പനികള്‍ ഇഖാമ പുതുക്കുന്നതിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി. കാലാവധി അവസാനിക്കുന്നതിന് മുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ കഴിയില്ല. ഇഖാമ പുതുക്കാതെ തൊഴിലെടുക്കുന്നത് നിയമ ലംഘനമാണ്. കാലാവധി കഴിഞ്ഞ ഇഖാമയുളളവര്‍ ജോലി ചെയ്താല്‍ തൊഴിലുടമക്ക് പിഴ ചുമത്തും. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി തടയുകയും ചെയ്യും. അതുകൊണ്ടുതന്നെ തൊഴിലുടമകള്‍ ബാധ്യത ഏറ്റെടുക്കാന്‍ ഒരുക്കമല്ല. സമയബന്ധിതമായി ഇഖാമ പുതുക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തവരെ ഫൈനല്‍ എക്‌സിറ്റില്‍ വിടുമെന്ന് ചില കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അക്കൗണ്ടന്റ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, കസ്റ്റമര്‍ അക്കൗണ്ടന്റ് തുടങ്ങി നൂറിലധികം പ്രൊഫഷനുകള്‍ക്കാണ് ഇഖാമ പുതുക്കുന്നതിന് യോഗ്യത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകാരമില്ലാത്ത സര്‍ട്ടിഫികറ്റുകള്‍ എന്നിവ സമര്‍പ്പിച്ച് താല്‍കാലികമായി രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാമെങ്കിലും വെരിഫിക്കേഷന്‍ ഏജന്‍സിയുടെ അന്വേഷണത്തില്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ നിയമ നടപടി നേരിടേണ്ടി വരും. മാത്രമല്ല വ്യാജ രേഖ സമര്‍പ്പിച്ച വിവരം ഇഖാമയിലും പാസ്സ്‌പോര്‍ട്ട് നമ്പരിലും രേഖപ്പെടുത്തും. ഇത്തരക്കാര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും. പുതിയ വിസയില്‍ സൗദിയില്‍ തൊഴില്‍ കണ്ടെത്തുന്നതിന് വിലക്കും ഏര്‍പ്പെടുത്തും. ശിക്ഷാ കാലാവധി കഴിഞ്ഞ് ഇത്തരക്കാരെ നാടു കടത്തുകയും ചെയ്യും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top