Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ഇസ്ലാമിക സംസ്‌കൃതിയുടെ സംഭാവനകള്‍ മറക്കരുത്: റഫീഖ് സക്കരിയ ഫൈസി

റിയാദ്: ഇന്ത്യ മഹാരാജ്യത്തിന് മുസ്ലിങ്ങള്‍ നല്‍കിയ സംസ്‌കാരികവും വൈജ്ഞാനികവുമായ സംഭാവനകള്‍ ഭരണാധികാരികള്‍ മറക്കരുതെന്ന് റഫീഖ് സക്കരിയ ഫൈസി കൂടത്തായ്. റിയാദ് കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷന്‍ (കെ.ഡി.എം.എഫ്) ദിശ െ്രെതമാസ കാമ്പയിനില്‍ ‘സംസ്‌കാരമാണ് അഭിമാനം, വിശ്വാസമാണ് പ്രതിരോധം’ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

ഇന്ത്യയുടെ എല്ലാ മേഖലകളിലും മുസ്ലീങ്ങളുടെ കയ്യൊപ്പ് കാണാന്‍ സാധിക്കും. ബഹുസ്വരതയെ ഉള്‍ക്കൊള്ളുകയും അവരുടെ കഴിവുകളും വിഭവങ്ങളും രാജ്യ പുരോഗതിക്കായി ഉപയോഗിക്കുകയുമാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. മറിച്ച് ഒരു വിഭാഗം ജനതയെ പുറന്തള്ളുന്നത് രാഷ്ട്രത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ അപചയത്തിന് കാരണമാകുമെന്നും അദ്ധേഹം പറഞ്ഞു.

പരിപാടി കെ.ഡി.എം.എഫ്. രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡ് ലത്തീഫ് ദര്‍ബാര്‍ അദ്ധ്യക്ഷ വഹിച്ചു. എം.ടി.പി മുനീര്‍ അസ്അദി, അബ്ദുറഹിമാന്‍ ഫറോക്ക്, ബഷീര്‍ താമരശ്ശേരി, ശമീര്‍ പുത്തൂര്‍, അശ്‌റഫ് അച്ചൂര്‍, സജീര്‍ ഫൈസി, ബശീര്‍ പാലക്കുറ്റി, ശറഫുദ്ദീന്‍ എം എം പറമ്പ്, ഫസലുറഹിമാന്‍ പതിമംഗലം, ശബീല്‍ പുവ്വാട്ട് പറമ്പ്, അമീന്‍ വെളിമണ്ണ, ശാഹുല്‍ ചെറൂപ്പ, മുഹമ്മദ് കായണ്ണ, സഫറുള്ള കൊയിലാി തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ജുനൈദ് മാവൂര്‍ സ്വാഗതവും ട്രഷറര്‍ കരീം പയോണ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top