Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എസ്.ഐ.സി സംഗമം

https://youtu.be/nHpc_l8sI9o

റിയാദ്: ഇന്ത്യയുടെ എഴുപത്തൊന്നാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എസ്.ഐ.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു. വിത്യസ്ത മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ട ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളിലധിഷ്ഠിതമായ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ത്ത് കൊണ്ടിരിക്കുന്ന ഫാസിസത്തെ ശക്തിയുക്തം എതിര്‍ത്ത് തോല്‍പിക്കുന്നതിന് മാനവ സൗഹാര്‍ദ്ദം കെടാതെ സൂക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ഇസ്ലാമിക് സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഫൈസി വെള്ളില അദ്ധ്യക്ഷത വഹിച്ചു. മുജീബ് ഫൈസി മമ്പാട് പ്രാര്‍ത്ഥന നടത്തി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കു പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര പോരാട്ടം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ മതേതര ഇന്ത്യയെന്ന വികാരത്തില്‍ കൂടുതല്‍ ഒന്നിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്ന് കൊിരിക്കുന്ന പ്രക്ഷോഭങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലു ഉള്ള യുപിഎ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് വരണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. സലീം വാഫി മുത്തേടം പ്രതിജ്ഞ ചൊല്ലി കൊടുത്തു. അബ്ദുറഹിമാന്‍ ഹുദവിയും, അബ്ദുല്‍ ജലീല്‍ ഫൈസിയും ചേര്‍ന്ന് ദേശീയോദ്ഗ്രഥന ഗാനാലാപനം ആലപിച്ചു. മുഹമ്മദ് കോയ വാഫി വയനാട് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയ പ്രഭാഷണവും, പോരാട്ട വീഥിയിലെ വര്‍ത്തമാനകാല ഇന്ത്യ എന്ന വിഷയത്തില്‍ സത്താര്‍ താമരത്തും പ്രഭാഷണം നടത്തി. അഷ്‌റഫ് വേങ്ങാട്ട് (കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി), സി പി മുസ്തഫ (കെ.എം.സി.സി റിയാദ്), സി എം കുഞ്ഞി കുമ്പള (ഓ.ഐ.സി.സി), ജയന്‍ കൊടുങ്ങല്ലൂര്‍ (സത്യം ഓണ്‍ലൈന്‍), ഉബൈദ് എടവണ്ണ (ന്യൂസ് ടുഡേ) പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വി.പി മുഹമ്മദലി ഹാജി, ഉമര്‍കോയ ഹാജി യൂണിവേഴ്‌സിറ്റി, എം ടി പി മുനീര്‍ അസ്അദി, അസീസ് വാഴക്കാട്, ശമീര്‍ പുത്തൂര്‍, മന്‍സൂര്‍ വാഴക്കാട്, ഉമര്‍ ഫൈസി, മസ്ഹൂദ് കൊയ്യോട് നേതൃത്വം നല്‍കി. ഹബീബുള്ള പട്ടാമ്പി സ്വാഗതവും അസ്ലം മൗലവി അടക്കാത്തേട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top