
റിയാദ്: സുബൈര്‍ കുഞ്ഞു ഫൌഷേന്റെ കലാ, കരകൗശല വിഭാഗമായ കുടുംബ കൂട്ടായ്മ ‘ക്രിയേറ്റീവ് മൈന്‍ഡ്‌സ് അല്‍ മദിന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ക്രിയേറ്റീവ് പാര്‍ക് 2020’ ശില്പശാല സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കായി ക്രിയേറ്റീവ് ഡെക്കോര്‍, ആഭരണനിര്‍മാണം എന്നിവയും കുട്ടികള്‍ക്കായി ക്ലേ മോഡലിംഗ്, ബെസ്‌ററ് ഔട്ട് ഓഫ് വെയ്സ്റ്റ്, ഗ്ലാസ് പെയ്ന്റിംഗ് എന്നിവയിലാണ് പരിശീലനം സംഘടിപ്പിച്ചത്. ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഇന്‍സ്ട്രക്ടമാരായ ഫര്‍സാന പി. കെ, ശര്‍മി നവാസ്, സനിത മുസ്തഫ, മുഹ്‌സിന ഉസ്മാന്‍, റസിയ കരീം, തസ്‌നീം ആയിഷ, നസ്രീന്‍ ഷഫീര്‍, സഹീദ റാഫി, ഷഹാന ഷഫീക്, ഹഫീദ ഹസീബ്, ഷീബ ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലനത്തിന് ആവിശ്യമായ പെയിന്റ്, ബ്രഷ്, തുടങ്ങിയ സാമഗ്രികള്‍ സംഘാടകര്‍ വിതരണം ചെയ്തു. ഇന്ത്യക്കാര്‍ക്ക് പുറകെ പാകിസ്ഥാന്‍, എത്യോപ്യ, സുഡാന്‍ എന്നി രാജ്യക്കാരും പങ്കെടുത്തു. ക്രിയേറ്റീവ് മൈന്‍ഡ്‌സ് റിയാദ് പ്രസിഡന്റ് ഫര്‍സാന പി കെ യും, വൈസ് പ്രസിഡന്റ് ശര്‍മി നവാസും സംസാരിച്ചു. പരിശീലനം ലഭിച്ചവരെ പ്രതിനിധീകരിച്ചു നിഖല സമീര്‍, മിസ്രത് ഫലഖ് (സുഡാന്‍ ) എന്നിവര്‍ അനുഭവം വിവരിച്ചു. സുബൈര്‍ കുഞ്ഞു ഫൗഷേന്‍ ചെയര്‍മാന്‍ ഡോ. എസ്. അബ്ദുല്‍ അസീസ് ക്രിയേറ്റീവ് മൈന്‍ഡ്‌സ് രൂപീകരണവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ചു സദസ്സിനു വിശദീകരിച്ചു . നവാസ് ചുനാട് വീട്ടമ്മമാരിലും കുട്ടികളിലും ക്രിയേറ്റീവ് ഹോബികളിലൂടെ എപ്രകാരം ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയാ അഡിക്ഷന്‍ ഒഴുവാക്കാമെന്ന വിഷയം അവതരിപ്പിച്ചു. അബ്ദുല്‍ കരീം മുതുവാട്ടില്‍ ആശംസ അര്‍പ്പിച്ചു. ഷമീര്‍ ഒറ്റപ്പാലം, ഫൈസല്‍ ചൂനാട്, അഫ്താബ്, ഹസീബ്, മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. റിസ പ്രധിനിധി നിസാര്‍ കല്ലറ സ്വഗതവും ഷീബ ഫൈസല്‍ നന്ദിയും പറഞ്ഞു. പരിശീലനത്തില്‍ പങ്കെടുത്തവക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.