റിയാദ്: സലഫി മദ്‌റസയുടെ വാര്‍ഷിക സര്‍ഗ്ഗസംഗമം ‘മഹര്‍ജാന്‍ 2020’ ജനുവരി 31ന് അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നെടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.ന് ആരംഭിക്കുന്ന പരിപാടി രാത്രി 9.30 വരെ നീണ്ടുനില്‍ക്കും.
കോല്‍ക്കളി, ഒപ്പന, ദഫ്, മാര്‍ച്ച് പാസ്റ്റ്, അറബിക് ട്രഡീഷണല്‍ പ്രോഗ്രാം, സംഘഗാനം, സംഭാഷണ ഗാനങ്ങള്‍, മലയാള ഗാനം, പ്രസംഗം, ഖിറാഅത്ത് എന്നിങ്ങനെ വ്യക്തിഗത പരിപാടികള്‍ അരങ്ങേറും. സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി മദ്‌റസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പങ്കാളികളാവും.
1982ല്‍ റിയാദില്‍ ആരംഭിച്ച റിയാദ് സലഫി മദ്‌റസ ബത്തയിലെ ശാരറെയില്‍ സ്ട്രീറ്റിലെ കൂള്‍ടെക് ബില്‍ഡിങ്ങിലാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചക്ക് 2.30 മുതല്‍ 6.00 മണി വരെയാണ് മദ്‌റസയുടെ പ്രവര്‍ത്തന സമയം. ബത്ഹ ഇസ്‌ലാമിക കോള്‍ ആന്റ് ഗൈഡന്‍സ് സെന്ററിന്റെ അംഗീകാരത്തോടെയാണ് മദ്‌റസയുടെ പ്രവര്‍ത്തനം.
ഖുര്‍ആന്‍ പൂര്‍ണമായും ആശയ സഹിതം മനഃപാഠമാക്കുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ റെഗുലര്‍ കോഴ്‌സ് ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 6.30 മുതല്‍ 12.30 വരെ മദ്‌റസയില്‍ നടക്കുന്നുണ്‌ടെന്നും സംഘാടകര്‍ പറഞ്ഞു. ഈവനിംഗ് ഹിഫ്‌ള് കോഴ്‌സും ഖുര്‍ആന്‍ പാഠ്യപദ്ധതിയായി നടക്കുന്നുണ്ട്. അഡ്മിഷനു വേി 011 4037916, 0534167247, 0506264219 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മദ്‌റസ പ്രിന്‍സിപ്പല്‍ സഅദുദ്ദീന്‍ സ്വലാഹി അറിയിച്ചു.
സര്‍ഗ്ഗ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊതുജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പരിപാടി വീക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്‌ടെന്നും സംഘാടക സമിതി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് സുല്‍ഫിക്കര്‍, സഅദ് സ്വലാഹി, അഡ്വ അബ്ദുല്‍ ജലീല്‍, അംജദ് അന്‍വാരി, ഫൈസല്‍ പൂനൂര്‍, ഷറഫു പുളിക്കല്‍ എന്നിവ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.