Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

സൗദി വിദ്യാര്‍ഥികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: ചൈനിയില്‍ നിന്നെത്തിയ സൗദി വിദ്യാര്‍ഥികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. വുഹാനില്‍ നിന്നു പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന പത്തു വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ നിരീക്ഷണത്തിനായി ഐസൊലേഷന്‍ റൂമുകളിലാണ് താമസിപ്പച്ചിട്ടുളളത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ല. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവരെ വീണ്ടും പരിശോധനക്ക് വിധേയമാക്കും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദ്യാര്‍ഥികളെ സൗദിയിലെത്തിച്ച വിമാനത്തിലെ ജീവനക്കാരെയും ഐസൊലേഷന്‍ റൂമുകളിലേക്കു മാറ്റി.

കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ട ചൈനയിലെ വുഹാനില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ് നേടി ഉപരിപഠനത്തിന് പോയ വിദ്യാര്‍ഥികളെ മടക്കി കൊണ്ടുവരാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാനും നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ചാര്‍ട്ടഡ് വിമാനം വിദ്യാര്‍ഥികളെ മടക്കി കൊണ്ടുവന്നത്. അതേസമയം, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എണ്ണൂറിലധികം സൗദി പൗരന്‍മാര്‍ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു സൗദിയിലേക്കു മടങ്ങിയതായി ചൈനയിലെ സൗദി അംബാസഡര്‍ തുര്‍ക്കി അല്‍ മാദി പറഞ്ഞു.


ചൈനയില്‍ നിന്നു നേരിട്ടും അല്ലാതെയും സൗദിയിലെത്തുന്ന മുഴുവന്‍ യാത്രക്കാരെയും എയര്‍പോര്‍ട്ടുകളില്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കമാന്റ് ആന്റ് കണ്‍ട്രാള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top