
റിയാദ്: പുളിക്കല്‍ പഞ്ചായത്ത് കെ.എം.സി.സി അഹ്‌ലന്‍ പുളിക്കല്‍ സംഗമം വിവിധ കലാകായിക, സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. കെ.എം.സി.സി പ്രസിഡന്റ് മുബാറക്ക് ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. കൊണ്‌ടോട്ടി മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി ബഷീര്‍ സിയാംകണ്ടം ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം നാം അറിയേണ്ടത് എന്ന വിഷയം സത്താര്‍ താമരത്ത് അവതരിപ്പിച്ചു. സാജിദുല്‍ അന്‍സാര്‍,ന ഏ. കെ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്ക് ഉപഹാരവും സമ്മാനിച്ചു. കെ.എം.സി.സി നേതാക്കളായ മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, അലവിക്കുട്ടി ഒളവട്ടൂര്‍, മുനീര്‍ വാഴക്കാട്, ഷറഫു പുളിക്കല്‍, റസാഖ് ഓമാനൂര്‍, ഫിറോസ് പള്ളിപ്പടി, സിദ്ധീഖ്. കെ, അനസ് കാട്ടാളി, ഷക്കീബ് മായക്കര സംസാരിച്ചു. ഷൗക്കത്ത് കടമ്പോട്ട്, ഷാഫി മാസ്റ്റര്‍ ചിറ്റത്ത്പാറ, അബ്ദുല്‍ ഹമീദ് ക്ലാരി, അഷ്‌റഫ് മോയന്‍, ശരീഫ് അരീക്കോട്, സലിം സിയാംകം, ബഷീര്‍ ചുള്ളിക്കോട്, മുഹമ്മദ്. ഏ.കെ, സലിം ആന്തിയൂര്‍കുന്ന്, സിദ്ധീഖ് പങ്കെടുത്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ലത്തീഫ്ഏ. കെ സ്വാഗതവും കോര്‍ഡിനേറ്റര്‍ മുബാറക്ക് ആന്തിയൂര്‍കുന്ന് നന്ദിയും പറഞ്ഞു.


വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






