Sauditimesonline

SaudiTimes

കൊണ്‌ടോട്ടി മണ്ഡലം പ്രവര്‍ത്തക സംഗമം ‘മവദ്ദ’ ശ്രദ്ധേയമായി

റിയാദ്: കൊണ്‌ടോട്ടി മണ്ഡലം റിയാദ് കെ.എം.സി.സി ‘മവദ്ദ 2020’ പ്രവര്‍ത്തക സംഗമവും പൗരത്വ നിയമ ഭേതഗതിക്കെതിരെ പ്രധിഷേധവും സംഘടിപ്പിച്ചു. മുസാമിയ ആസാദി നഗറില്‍ നടന്ന സംഗമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബഷീര്‍ സിയാംകണ്ടം അധ്യക്ഷത വഹിച്ചു. അന്‍വര്‍ സിയാംകണ്ടം ഖിറാഅത്ത് നടത്തി. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. നാല് സെഷനുകളായി നടന്ന മീറ്റില്‍ ഒന്നാം സെഷനില്‍ ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട് മുസ്‌ലിംലീഗ് നിലപാടുകളും വിമര്‍ശനങ്ങളും എന്ന വിഷയം അവതരിപ്പിച്ചു. ട്രഷറര്‍ ഷറഫു പുളിക്കല്‍ അധ്യക്ഷനായ രണ്ടാം ഇന്‍ട്രാക്ടീവ് സെഷന്‍ സൗദി നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി കൊട്ടപ്പുറം ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി ബില്‍ ബോധവത്കരണം എന്ന വിഷയം അഡ്വ: ഹബീബ് റഹ്മാന്‍ അവതരിപ്പിച്ചു.

കെ.എം.സി.സി നേതാക്കളായ സി.പി. മുസ്തഫ (പ്രസിഡന്റ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി), മൊയ്തീന്‍ കോയ കല്ലമ്പാറ (ജനറല്‍ സെക്രട്ടറി സെന്‍ട്രല്‍ കമ്മിറ്റി), ഉസ്മാനാലി പാലത്തിങ്ങല്‍ (നാഷണല്‍ കമ്മിറ്റി അംഗം), മുഹമ്മദ് വേങ്ങര (റിയാദ് മലപ്പുറം ജില്ലാ പ്രസിഡന്റ്), അസീസ് വെങ്കിട്ട (മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി), ഷൗക്കത്ത് കടമ്പോട്ട് (ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി), അഷ്‌റഫ് മോയന്‍ (ജില്ലാ സെക്രട്ടറി), മുനീര്‍ വാഴക്കാട് (ജില്ലാ വൈസ് പ്രസിഡന്റ്) പ്രസംഗിച്ചു. ഷുഹൈബ് പനങ്ങാങ്ങര (നാഷണല്‍ കമ്മിറ്റി അംഗം), അഷ്‌റഫ് കല്‍പകഞ്ചേരി (റിയാദ് സെന്‍ട്രല്‍ കമ്മിറ്റി), ജില്ലാ സെക്രട്ടറിമാരായ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, ഇഖ്ബാല്‍ തിരൂര്‍ പങ്കെടുത്തു.

നാഷണല്‍ കമ്മിറ്റി നടപ്പിലാക്കിയ സുരക്ഷാ പദ്ധതിയില്‍ മണ്ഡലത്തില്‍ നിന്നു ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തതിനുള്ള പുരസ്‌കാരം പുളിക്കല്‍ പഞ്ചായത്ത് ഭാരവാഹികള്‍ അഷ്‌റഫ് തങ്ങളില്‍ നിന്നു ഏറ്റുവാങ്ങി.

ഫിറോസ് പള്ളിപ്പടി ഉദ്ഘാടനം ചെയ്ത മൂന്നാം മജ്‌ലിസ് അല്‍ മവദ്ദ സെഷനില്‍ റസാഖ് ഓമാനൂര്‍, യാഖൂബ് എളമരം, മുഹമ്മദ് കുട്ടി സിയാംകം, സിദ്ധീഖ് ഒളവട്ടൂര്‍, അബൂബക്കര്‍ ഒളവട്ടൂര്‍, മുസ്തഫ കൊളമ്പലം തുടങ്ങിയവരുടെ ഇശല്‍ സന്ധ്യയും നടന്നു. മുബാറക്ക് ഒളവട്ടൂര്‍, അബ്ദുല്‍ ഗഫൂര്‍ പെരിങ്ങാവ് വാഹന സൗകര്യത്തിന് നേതൃത്വം നല്‍കി. സലിം സിയാം കം, ലത്തീഫ് ചെറുകാവ്, സൈദു പെരിങ്ങാവ്, അസീസ് മൂലയില്‍, റിയാസ്, അനീസ് ചെറുകാവ് എന്നിവരുടെ നേത്രത്തിലുള്ള ഫുഡ് ഫെസ്റ്റും മീറ്റില്‍ ഏറെ ശ്രദ്ധ നേടി. സെല്ഫ് ക്രിട്ടിസം എന്റെ പ്രവാസ അനുഭവം എന്നതായിരുന്നു നാലാം സെഷന്‍.

നിസാം പരതക്കാട്, അസ്‌ലം പള്ളത്തില്‍, ജാഫര്‍ ഹുദവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്വിസ് മത്സരം നടന്നു. അഡ്വ. ഹബീബ് റഹ്മാന്‍, മുഹമ്മദലി പാണാട്ടാലുങ്ങല്‍, മുഹമ്മദ് കുട്ടി സിയാംകം, ശിഹാബ് ഒളവട്ടൂര്‍ എന്നിവര്‍ വിജയികളായി. മുനീര്‍ വാഴക്കാടിനെ മെഗാ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ബഷീര്‍ ചുള്ളിക്കോട്, ബഷീര്‍ മപ്പുറം, ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി, ടി വി ഇബ്രാഹിം എം.എല്‍.എ, പി എ ജബ്ബാര്‍ ഹാജി, മുസ്തഫ ചീക്കോട്, ഫിറോസ് പി.ടി പുളിക്കല്‍ പ്രസംഗിച്ചു. പ്രസിഡന്റ് അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും അബ്ദുറസാഖ് ഓമാനൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top