Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'

സഫാ മക്ക റെഡ് സ്റ്റാര്‍ സെവന്‍സ് ടൂര്‍ണമെന്റ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് (റിഫ) കീഴിലെ ഫുട്‌ബോള്‍ ടീമായ റെഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രഥമ ദ്വിദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. ന്യൂ സനയ്യയിലെ അല്‍ ഇസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 6, 13 തീയതികളിലാണ് മത്സരം. പ്രമുഖരായ പതിനാറു ക്ലബുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി റിയാസ് പള്ളത്ത് (ചെയര്‍മാന്‍), രാജേഷ് ചാലിയാര്‍ (കണ്‍വീനര്‍), ഫക്രുദീന്‍ മമ്പാട് (ട്രഷറര്‍), സുഭാഷ് മൊറയൂര്‍ (ടെക്‌നിക്കല്‍), ഹസ്സന്‍ പുന്നയൂര്‍ (ടീം കോര്‍ഡിനേഷന്‍), ശറഫുദ്ധീന്‍ (ടൂര്‍ണമെന്റ് കോര്‍ഡിനേഷന്‍), എന്നിവരെ ചുമതലപ്പെടുത്തിയതായും ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജേഷ് ചാലിയാര്‍ (0565139949), ഹസ്സന്‍ പുന്നയൂര്‍ (0508328085) എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

https://youtu.be/nHpc_l8sI9o

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top