Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

സര്‍ഗ പ്രതിഭകളുടെ സംഗമ വേദിയായി ‘മഹര്‍ജാന്‍’

റിയാദ്: കാലിക വിഷയങ്ങളില്‍ സര്‍ഗാത്മക ഇടപെടലുകള്‍ നടത്തിയ റിയാദ് സലഫി മദ്‌റസയുടെ വാര്‍ഷിക സംഗമം മഹര്‍ജാന്‍ 2020 ശ്രദ്ധേയമായി. ഇന്ത്യയുടെ വാര്‍ത്തമാന സാഹചര്യങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാനവിക മൂല്യങ്ങളെ വിവിധ കലാപ്രകടനങ്ങളിലൂടെ കുരുന്നു പ്രതിഭകള്‍ അവതരിപ്പിച്ചു. ഒപ്പന, കോല്‍ക്കളി, ദഫ്, അറബിക് ട്രഡീഷണല്‍ ഷോ തുടങ്ങിയ പൈതൃക കലാരൂപങ്ങളും അരങ്ങേറി. അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജ് സ്റ്റഡീസ് ഡീന്‍ ഡോ. ഷാജു ഔസേഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂല്യാധിഷ്ഠിത ബോധനങ്ങളിലൂടെ മനോബലമുള്ള തലമുറയെ വാര്‍ത്തെടുക്കാനുള്ള സലഫി മദ്‌റസയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. മാനേജര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. കെഎന്‍എം പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ റിസ്‌വാന്‍ റഫീഖ്, അദീബ് അബ്ദുല്‍ നാസര്‍, ഹലീമ ജെബിന്‍, ഹാനി അബൂബക്കര്‍, അയ്മന്‍ അബ്ദുല്‍ ജലീല്‍, നദ ഫാത്തിമ, സുമയ്യ പുന്നോത്ത്, നേഹ സഫിയ എന്നിവരെ ആദരിച്ചു . ഉബൈദ് എടവണ്ണ, ഫസല്‍ റഹ്മാന്‍ ഫഌറിയ , അക്ബര്‍ വെങ്ങാട്ട്, ശിഹാബ് ചെറുവാടി, ജയന്‍ കൊടുങ്ങല്ലൂര്‍, ശിഹാബ് ആലുവ, മഹറൂഫ് സാഹിബ്, ഫൈസല്‍ പൂനൂര്‍, അബ്ദുറസാഖ് സ്വലാഹി, അബൂബക്കര്‍ എടത്തനാട്ടുകര, അഡ്വ അബ്ദുല്‍ ജലീല്‍, ഫൈസല്‍ ബുഖാരി, മുജീബ് തൊടികപ്പുലം, നൗഷാദ് മടവൂര്‍, അബ്ദുല്‍ അസീസ് കോട്ടക്കല്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ സഅദ് സ്വലാഹി സ്വാഗതവും അംജദ് അന്‍വാരി നന്ദിയും പറഞ്ഞു.

മഹര്‍ജാന്‍ 2020യില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയതിന് ഹസീന കോട്ടക്കലിനുള്ള ഉപഹാരം അബ്ദുറഹ്മാന്‍ മദനി സമ്മാനിച്ചു. ഷറഫു പുളിക്കല്‍, യാക്കൂബ് മപ്രം, അറഫാത്ത് സാഹിബ്, ലുഖ്മാന്‍ സാഹിബ്, ഫൈസല്‍ കൊളക്കാടന്‍, സിറാജ് സാഹിബ്, കമാല്‍ നാസര്‍, മുജീബ് ഇരുമ്പുഴി, ഫസല്‍ റഹ്മാന്‍ അറക്കല്‍, അഷ്‌റഫ് തിരുവന്തപുരം, ആത്തിഫ് ബുഖാരി, ശംസു പുനലൂര്‍, അബ്ദുസ്സലാം ബുസ്താനി, സൈഫുദ്ദീന്‍ മമ്പാട്, ഹസീന കോട്ടക്കല്‍, താജ്ജുന്നീസ, റംലത്ത്, റജീന സിപി, റുക്‌സാന, റസീന, സില്‍സില, റജീന സി വി, നബീല എന്‍ വി, ശിഫ ഷെറിന്‍, ജുന ആസിഫ്, ഷഹാന ജസീന, സബീത, ഷൈല ബഷീര്‍, ബുഷ്‌റ, ആയിഷ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top