Sauditimesonline

SaudiTimes

അതിരുകളില്ലാത്ത ഭാവനകള്‍ക്ക് ജീവന്‍ നല്‍കി ഒ.ഐ.സി.സി കളര്‍ ഫെസ്റ്റ്

റിയാദ്: ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അഞ്ചാമത് കളര്‍ ഫെസ്റ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളളവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുളളവരും പങ്കെടുത്തു. സൗദിയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ചിത്ര രചനാ മത്സരമാണ് സമാണ് അസീസിയ നെസ്‌റ്റോ ട്രെയിന്‍ മാളില്‍ അരങ്ങേറിയത്. വര്‍ണങ്ങളില്‍ വിരിഞ്ഞ കുരുന്നുകളുടെ ഭാവനകള്‍ക്ക് അതിരുകളില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു റിയാദ് ചിത്ര രചനാ മത്സരം. റിയാദിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിയഞ്ഞൂറിലധികം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചിത്രകാരി വിനി ഷനീഷ് കാന്‍വാസില്‍ ചിത്രങ്ങള്‍ പകര്‍ത്തി കളര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുളള വിദ്യാര്‍ഥികളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. പൊതുജനങ്ങള്‍ക്കായി കാരിക്കേച്ചര്‍ മത്സരവും നടന്നു. ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ: അംബേദ്ക്കറുടെ കാരിക്കേച്ചര്‍ വരക്കാനായിരുന്നു മത്സരം. വിദഗ്ദരടങ്ങിയ പാനല്‍ മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് മത്സര ഫലം പിന്നീട് പ്രഖ്യാപിക്കും. വിജയികള്‍ക്ക് സ്വര്‍ണ നാണയം, എയര്‍ ടിക്കറ്റ് എന്നിവ സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. അല്‍റയാന്‍ പോളിക്ലിനിക്കിന്റെ സഹകരണത്തോടെ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന് ഡോ. സഫീര്‍, സന്തോഷ്, സ്റ്റാഫ് നഴ്‌സുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നസ്‌റിന്‍ സഫീര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും അരങ്ങേറി.

കളര്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരിം കൊടുവളളി അധ്യക്ഷത വഹിച്ചു. നെസ്‌റ്റോ റീജിയനല്‍ മാനേജര്‍ നാസര്‍ കല്ലായി, എയര്‍ ഇന്ത്യാ മാനേജര്‍ ബസന്ത് ബാര്‍ദേ, എന്നിവര്‍ ചടങ്ങില്‍ മുഖ്യാഥിതികളായിരുന്നു. നെസ്‌റ്റോ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇമ്രാന്‍ സേഠ്, അശ്‌റഫ് വടക്കേവിള, ഉബൈദ് എടവണ്ണ, അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപള്ളി, സജി കായംങ്കുളം, ശിഹാബ് കൊട്ടുകാട്, റസാഖ് പൂക്കോട്ടുപാടം, രഘുനാഥ് പറശ്ശിനിക്കടവ്, ഷഫീഖ് കിനാലൂര്‍, ഷുക്കൂര്‍ ആലുവ, സുരേഷ് ശങ്കര്‍, സക്കീര്‍ ധാനത്ത്, സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, നാസര്‍ വലപ്പാട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും ജമാല്‍ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.

ചിത്രകാരായ ജയശങ്കര്‍ മാഷ്, വിനി ഷനീഷ് എന്നിവര്‍ക്ക് മോഹന്‍ദാസ് വടകര, ഹര്‍ഷാദ് എം.ടി എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. സംഗീത വിരുന്നിന് ഷംസു കളക്കര, മുനീര്‍ കുനിയില്‍, ജലീല്‍ കൊച്ചിന്‍, തസ്‌നി റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
സലീം നെസ്‌റ്റോ, ജംഷീര്‍ മണാശ്ശേരി, നാസര്‍ മാവൂര്‍ ,നിഷാദ് ഗോതമ്പ റോഡ്, ജോണ്‍ കക്കയം, ശിഹാബ് കൈതപൊയില്‍, മുജീബ് തിരുവമ്പാടി, യൂസഫ് കൊടിയത്തൂര്‍, ഇഖ്ബാല്‍, ജോണ്‍സണ്‍, സലാം ബന്തുക്ക്, ജഹാഗീര്‍, സുലൈമാന്‍, ബാബു നെസ്‌റ്റോ, ഹൈസം നാസര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പരിപാടിയിലൂടെ സമാഹരിക്കുന്ന തുക കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നിര്‍മ്മിച്ച് നല്‍കുന്ന ‘ഇന്ദിരാജി സ്‌നേഹഭവന’ പദ്ധതിക്കു വിനിയോഗിക്കും. കാരികേച്ചര്‍ മത്സരത്തിന് ഉമര്‍ ഷരീഫ്, സന്‍ജ്ജീര്‍ കോളിയോട്ട്, നാദിര്‍ഷ കൊച്ചി, ബാസ്റ്റിന്‍ ജോര്‍ജ്ജ്, രാജന്‍ കാരിച്ചാല്‍, അമീര്‍ പട്ടണത്ത്, ഷാജി നിലമ്പൂര്‍, നസീമ അബ്ദുല്‍ കരീം, അനാര്‍ ഹര്‍ഷാദ്, എന്നിവര്‍ നേതൃത്വം നല്‍കി. സംഘാടക സമിതി ഹെല്‍പ്പ് ഡെസ്‌ക്കില്‍ ഷമീം എന്‍.കെ, അശ്‌റഫ് മേച്ചീരി, ജംഷാദ് തുവ്വൂര്‍, വഹീദ് വാഴക്കാട്, മാസിന്‍ ചെറുവാടി, ഹസ്‌ന ഷമീം എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top