Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

റിയാദില്‍ ‘ഷാഹീന്‍ ബാഗ് സ്‌ക്വയര്‍’ പുനരാവിഷ്‌ക്കരിച്ച് കെ.എം.സി.സി

റിയാദ്: ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യമൊട്ടാകെ അലയടിക്കുന്ന പ്രതിഷേധ സമര പരിപാടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെ.എം.സി.സി. ‘ഷാഹിന്‍ ബാഗ് സ്വക്വയര്‍’ പുനരാവിഷ്‌കരിച്ചാണ് സമര രംഗത്തുളളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കരിനിയമങ്ങള്‍ക്കെതിരെയുള്ള പ്രവാസികളുടെ വേറിട്ട പ്രതിഷേധമായിരുന്നു എക്‌സിറ്റ് 18ലെ നൂര്‍ മാസ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഷാഹിന്‍ ബാഗ് സ്‌ക്വയര്‍. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ തലയില്‍ റിബ്ബണ്‍ കെട്ടി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇന്ത്യയെ വെട്ടി മുറിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ ബഹുഭൂരിപക്ഷം വരുന്ന ജനത അനുവദിക്കില്ലെന്നും ഇന്ത്യയുടെ മഹത്തായ പൈതൃകം കാത്തു സൂക്ഷിക്കുന്നതില്‍ ഒറ്റക്കെട്ടാണെന്നും സംഗമം പ്രഖ്യാപിച്ചു. സാരെ ജഹാംസെ അച്ചാ എന്ന ദേശ ഭക്തിഗാനം മൊബൈല്‍ വെളിച്ചത്തില്‍ ആലപിക്കുകയും രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ഉച്ചക്ക് രണ്ടര മണിക്കാരംഭിച്ച പരിപാടി റിയാദ് കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുസലാം തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ യു.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്ലീം യൂത്ത് ലീഗ് പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് നടക്കുന്ന സമര പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങളാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടന്ന് വരുന്നത്. ഇതു വിജയം കാണാതെ പോരാട്ടത്തില്‍ നിന്നു ഇന്ത്യന്‍ ജനത പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി സുബൈര്‍ അരിമ്പ്ര പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും സെക്രട്ടറി സഫീര്‍ തിരൂര്‍ നന്ദിയും പറഞ്ഞു. ഹബീബ് തവനൂര്‍ ഖിറാഅത്ത് നടത്തി.

മുനീര്‍ മക്കാനി, മുനീര്‍ കുനിയില്‍, റൗഫ് അരിമ്പ്ര, സലീം ചാലിയം, സത്താര്‍ മാവൂര്‍, അനീഖ് മുനീര്‍ എന്നിവര്‍ ദേശ ഭക്തിഗാനങ്ങള്‍ ആലപിച്ചു. ഷാഹിന്‍ ബാഗ് സ്‌ക്വയര്‍ സംഗമത്തില്‍ സെന്‍ ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കുഞ്ഞി കുമ്പള, അഷ് റഫ് വടക്കെവിള, സത്താര്‍ കായം കുളം, ജയന്‍ കൊടുങ്ങല്ലൂര്‍, ഉബൈദ് എടവണ്ണ, അസ്ലം അടക്കാത്തോട്, അഷ് റഫ് ഓച്ചിറ, കെ.കെ.കോയാമു ഹാജി എന്നിവര്‍ പ്രസംഗിച്ചു. സുഫ്‌യാന്‍ അബ്ദുസലാം മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എം.മൊയ്തീന്‍ കോയ സ്വാഗതവും സെക്രട്ടറി കെ.ടി.അബൂബക്കര്‍ നന്ദിയും പറഞ്ഞു. സഹിഷ്ണുതയും സഹാനുഭൂതിയും നിറഞ്ഞ നാടിന്റെ പ്രതീക്ഷകളെ അനാവരണം ചെയ്തു കാഥികന്‍ നവാസ് പാലേരിയുടെ കഥാപ്രസംഗവും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top