Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം അനുവദിക്കില്ല: തിരൂരങ്ങാടി മണ്ഡലം കെ എം സി സി

റിയാദ്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാതെ ഫാസിസ്റ്റ് ഭരണകൂടം കാണിക്കുന്ന ധാര്‍ഷ്ട്യത്തെ ഇന്ത്യയിലെ മതേതര സമൂഹം ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ മറികടക്കുമെന്ന് റിയാദ് തിരൂരങ്ങാടി നിയോജകമണ്ഡലം കെ എം സി സി സംഘടിപ്പിച്ചപ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ബത്ഹ കെ എം സി സി ഓഫീസില്‍ നടന്ന സംഗമം മലപ്പുറം ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് അര്‍ഷദ് തങ്ങള്‍ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ ഭരണഘടന സംഘപരിവാര്‍ പ്രത്യായശാസ്ത്രത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. ഹിന്ദുത്വ രാഷ്ട്രമെന്ന സങ്കല്‍പ്പത്തിന് ഭരണഘടന തടസ്സമാണ്. മഹാത്മാഗാന്ധിയെ കൊന്നവര്‍ ഇന്ത്യയുടെ ഭരണഘടന ഇല്ലാതാക്കുവാനാണ് ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പാണ് ഇന്ത്യന്‍ തെരുവുകളിലെ സമരങ്ങള്‍. ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ സ്വീകാര്യതയുണ്ടാക്കി ഇന്ത്യയുടെ ബഹുസ്വരതയെ വെല്ലുവിളിക്കുന്ന സമീപനമാണ് ബി.ജെ.പി നടത്തുന്നത്. നോട്ട് നിരോധനം, ജി എസ് ടി, മുത്തലാഖ്, കശ്മീര്‍ പദവി, തുടങ്ങിയ വിഷയങ്ങളിലൊന്നും വേണ്ടത്ര പ്രതിഷേധങ്ങള്‍ ഉയരാതിരുന്നത് സര്‍ക്കാറിന് എന്തും ചെയ്യാനുള്ള അനുമതിയാണെന്ന ധാരണയാണ് ഉണ്ടാക്കിയത്. എന്നാല്‍ ഇന്ന് നടക്കുന്ന സമരപോരാട്ടങ്ങളില്‍ ഭരണകൂടം പകച്ച് നില്‍ക്കുകയാണെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കെ എം സി സി ദേശീയ സമിതി അംഗങ്ങളായ ഉസ്മാനാലി പാലത്തിങ്ങല്‍, അഡ്വ. അനീസ് ബാബു, ഭാരവാഹികളായ ഹമീദ് ക്ലാരി, അഷ്‌റഫ് മോയന്‍, ഉസ്മാന്‍ ചെറുമുക്ക് എന്നിവര്‍ പ്രസംഗിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എഴുത്തുകാരനും പ്രഭാഷകനുമായ സുഫ്‌യാന്‍ അബ്ദുസ്സലാമിനു യാത്രയയപ്പും നല്‍കി. റഫീഖ് ചെറുമുക്ക് സ്വാഗതവും അബ്ദു സമ്മദ് തെന്നല നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top