Sauditimesonline

SaudiTimes

സര്‍ഗാത്മക സമരമൊരുക്കി ഷാഹീന്‍ ബാഗിന് ഐക്യദാര്‍ഢ്യം

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തില്‍ ദി ലൈവ് സ്ട്രീം എന്ന പേരില്‍ ശാഹീന്‍ ബാഗ് സ്‌ക്വയര്‍ സംഘടിപ്പിച്ചു. സുലൈ കാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ മൂന്നര വരെ നീണ്ടുനിന്നു. പരിപാടിയുടെ ഉദ്ഘടനം ശാഹീന്‍ ബാഗ് സ്വദേശിയും ജാലിയാത്ത് ഉദ്യോഗസ്ഥനുമായ ശൈഖ് ഖുത്തുബുല്ലാഹ് മുഹമ്മദ് അല്‍ അഥരി നിര്‍വ്വഹിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഫാസിസ്റ്റുകള്‍ക്കു വിഭജിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന ശക്തമാണ്. അതു സംരക്ഷിക്കുകതന്നെ ചെയ്യും. ഷഹീന്‍ ബാഗ് ഉള്‍പ്പെടെ രാജ്യത്താകമാനം നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ വിജയം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലാ കെഎംസിസി ദി വോയേജ് ഹോണറബിള്‍ എക്‌സിസ്റ്റന്‍സ് എന്ന പേരില്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഭാഗമായാണ് മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന ഷാഹീന്‍ ബാഗ് സ്‌ക്വയര്‍ സമരത്തിനു ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചത്.

മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ വേദിയില്‍ അരങ്ങേറി. താനൂര്‍, പൊന്നാനി മണ്ഡലം കെഎംസിസി കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാജ്യത്തെ സി എ എ വിരുദ്ധ പോരാട്ടങ്ങളുടെ പോസ്റ്റര്‍ പ്രദര്‍ശന പവലിയന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര നിര്‍വ്വഹിച്ചു. സൗജന്യ ഭക്ഷണമൊരുക്കി കൊണ്ടോട്ടി മണ്ഡലം കെഎംസിസി ശാഹീന്‍ ബാഗ് തട്ടുകട, മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ന്റെ മൈമിംഗ്, മങ്കട,വണ്ടൂര്‍ മണ്ഡലം കെഎംസിസി ഹംസ പെരുമ്പള്ളി ചൂച്ചാസ് നേതൃത്വത്തില്‍ അവതരിപ്പിച്ച നാടകം എന്നിവ ശ്രദ്ധേയമായി. വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ ഗസല്‍, വാദിത്വയ്ബ മദ്രസ്സ വിദ്യാര്‍ത്ഥികളുടെ ദഫ്, വേങ്ങര, കോട്ടക്കല്‍ മണ്ഡലം കെഎംസിസി യുടെ ഷബീറലി ജാസ് അവതരിപ്പിച്ച ഷഹീന്‍ ബാഗ് ചരിത്രം, നാടന്‍ പാട്ട് എന്നിവയും അരങ്ങേറി.

പെരിന്തല്‍മണ്ണ, ഏറനാട്, മലപ്പുറം,നിലംബൂര്‍ നിയോജക മണ്ഡലം നേതൃത്വത്തില്‍ സമര ഗീതങ്ങള്‍, സമര മുദ്രാവാക്യങ്ങള്‍, കവിത, ദേശഭക്തി ഗാനങ്ങള്‍ തുടങ്ങിയവയും നടന്നു. മലപ്പുറം ജില്ലാ കെഎംസിസി സംസ്‌കൃതി തയ്യാറാക്കിയ ഡോക്യുമെന്റ്‌റി സമരസാക്ഷ്യങ്ങള്‍, മഞ്ചേരി മണ്ഡലം കെഎംസിസി തയ്യാറാക്കിയ ഡോക്യുമെന്റ്‌റി,താനൂര്‍ മണ്ഡലം കെഎംസിസി വീട് മുറ്റം ഡോക്യുമെന്റ്‌റി എന്നിവയുടെ പ്രദര്‍ശനവും നടന്നു.

ഒഐസിസി പ്രസിഡന്റ് കുഞ്ഞികുമ്പള, ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സൈതലവി ഫൈസി, അലവിക്കുട്ടി ഒളവട്ടൂര്‍, മുജീബ് ഇരുമ്പുഴി, ശകീര്‍ ധാനത്ത്, അമീര്‍ പട്ടണത്ത്, ജംഷീര്‍ തുവ്വൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, കോയാമു ഹാജി, ഉസ്മാനാലി പാലത്തിങ്ങല്‍, ഷുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീര്‍, നാസര്‍ മാങ്കാവ്, അഷ്‌റഫ് കല്‍പകഞ്ചേരി, സത്താര്‍ താമരത്ത്, ഷമീര്‍ പറമ്പത്ത്, അഷ്‌റഫ് കുന്നമംഗലം, റാശിദ് ദയ എന്നിവര്‍ പ്രസംഗിച്ചു. ഒഐസിസി നേതാവ് റസാക്ക് പൂക്കോട്ടുംപാടം, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അഷ്‌റഫ് അച്ചൂര്‍, നജീബ് നെല്ലാംകണ്ടി സംബന്ധിച്ചു.

പ്രസിഡന്റ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു. അസീസ് വെങ്കിട്ട സ്വാഗതവും അഷ്‌റഫ് മോയന്‍ നന്ദിയും പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് പ്രോഗ്രാം വിശദീകരിച്ചു സംസാരിച്ചു. ഷാഫി ചിറ്റത്തുപാറ ആമുഖ പ്രഭാഷണം നടത്തി.
കുഞ്ഞിപ്പ തവനൂര്‍, മുനീര്‍ വാഴക്കാട്,യൂനസ് കൈതക്കോടന്‍, യൂനസ് താഴേക്കോട്, ഹമീദ് ക്ലാരി,ഷെരീഫ് അരീക്കോട്, സിദ്ധീഖ് കോനാരി,കുഞ്ഞി മുഹമ്മദ് കാടാമ്പുഴ, ഇക്ബാല്‍ തിരൂര്‍, ഷാഫി കരുവാരകുണ്ട്, മണ്ഡലം, വെല്‍ഫെയര്‍ വിംഗ്, പഞ്ചായത്ത് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top