Sauditimesonline

SIDDIQ 1
നേരിന്റെ അക്ഷരക്കാഴ്ചകളായി 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍' പ്രകാശനം ചെയ്തു

സാംസ്‌കാരിക കേന്ദ്രമായി മാറിയ ആതുരാലയമാണ് സഫ മക്ക: രമശ് ചെന്നിത്തല

റിയാദ്: ജനകീയ ആതുരാലയം എന്നതിനപ്പുറം സഫ മക്ക പോളിക്ലിനിക് തലസ്ഥാന നഗരിയിലെ സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹിക സാംസകാരിക ജീകാരുണ്യ പ്രവര്‍ത്തന രംഗത്ത് സംഘടനകളെയും പ്രവര്‍ത്തകരെയും സജീവമാകുന്നതില്‍ ഷാജി അരിപ്രയുടെ പങ്ക് അഭിനന്ദനാര്‍ഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ചികിത്സ ചിലവ്. എന്നാല്‍ ചെറിയ ചിലവില്‍ ആധുനിക ചികിത്സ ലഭ്യമാകുന്ന മികച്ച ആതുരാലയം എന്ന നിലയില്‍ സഫ മക്ക ഇതിനകം ശ്രദ്ധ നേടിയെന്നും അദ്ദേഹം പറഞ്ഞു. സഫ മക്ക പോളിക്ലിനിക് ജീവനക്കാരും മാനേജ്‌മെന്റും നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍ മുഹമ്മദ് ലബ്ബ പരിപാടി നിയന്ത്രിച്ചു. ഡോ.തമ്പാന്‍, ഡോ.ഗോപേഷ്, ഡോ.മൂര്‍ത്തി, ഡോ.ബാലാജി, േഡാ. പീര്‍ മുഹമ്മദ്, എക്‌സികുട്ടീവ് അഡ്മിന്‍ യഹിയ മാര്‍ക്കര, ഫിനാന്‍സ് ഹെഡ് ജാബിര്‍ എ.കെ, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹിയുദ്ധീന്‍, ഷിഹാബ് കോഡൂര്‍, ഷംസുദ്ധീന്‍ മഞ്ചേരി, കാസിം, മജീദ് രാമപുരം, ചേക്കു വേങ്ങര, ശിഹാബ്, ഷബീര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top