Sauditimesonline

SaudiTimes

കുട്ടനാട് സീറ്റ് ഏറ്റെടുക്കില്ല; നേതാക്കള്‍ പ്രസ്താവനയില്‍ മിതത്വം പാലിക്കണം: രമേശ് ചെന്നിത്തല

റിയാദ്: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമശേ് ചെന്നിത്തല പറഞ്ഞു. ജോസ് കെ മാണി വസ്തുത അറിയാതെയാണ് സംസാരിക്കുന്നത്. യു ഡി എഫ് നേതാക്കള്‍ പ്രസ്താവനയില്‍ മിതത്വം പാലിക്കണം. കുട്ടനാട് ഉപതെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. ഒരു ഘട്ടത്തിലും സീറ്റ് ഏറ്റെടുക്കുന്നത് ആലോചിച്ചിട്ടില്ല. കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസിന്റേതാണെന്നും വിട്ടുവീഴ്ചക്കില്ലെന്നും ജോസ് കെ മാണിയുടെ പ്രസ്താവനയോട് റിയാദില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

മോദിയും പിണറായി വിജയനും ഒരേ നയമാണ് തുടരുന്നത്. മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നത്. അഴമിതിയില്‍ മുങ്ങി നില്‍ക്കുന്ന പിണറായി സര്‍ക്കാരിനെതിരെ നല്‍കിയ പരാതികള്‍ക്കൊന്നും അന്വേഷണത്തിന് അനുമതി നടകുന്നില്ല.

മുഖ്യമന്ത്രി, എം എം മണി, കെ ടി ജലീല്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും അന്വേഷിക്കുന്നില്ല. വിജിലന്‍സ് ആക്ട് ഭേദഗതി അനുസരിച്ച് സര്‍ക്കാരോ ഗവര്‍ണറോ അനുവദിച്ചാല്‍ മാത്രമേ അനേഷഷണം നടക്കുകയുളളൂ. എന്നാല്‍ അനുമതി നല്‍കാത്തതില്‍ നിന്നു കാര്യം വ്യക്തമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഇന്ത്യയെ മതരാഷ്ട്രമാക്കാാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നത്. അത് അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യ നൂറ്റാണ്ടുകളായി മതേതര രാജ്യമായി നിലകൊളളുകയാണ്. അതിനെ തകര്‍ക്കാനും ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെതിരായുളള പോരാട്ടം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്. കേരളത്തില്‍ യു ഡി എഫും സമരം ശക്തമാക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനാപിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരെ യോജിച്ച സമരം എന്നത് ഒരു സന്ദേശമാണ്. അതില്‍ വിജയിക്കാന്‍ കഴിഞ്ഞു. നിയമ സഭ പ്രമേയം പാസാക്കിയതും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയതും പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ്. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് മുഖ്യമന്ത്രി ശ്രമിച്ചതാണ് യോജിച്ച സമരത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ പ്രശ്‌നം മുസ്‌ലിം പ്രശ്‌നമല്ല. ഇത് രാജ്യത്തെ മുഴുവന്‍ ബാധിക്കുന്നതാണ്.

ഒ ഐ സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രമേശ് ചെന്നിത്തല റിയാദിലെത്തിയത്. വെളളി ഉച്ചക്ക് 1.30ന് റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടിലെത്തിയ രമേശ് ചെന്നിത്തലക്ക് ഒ ഐ സി സി പ്രവര്‍ത്തകന ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. രാത്രി 8ന് അസീസിയ നെസ്‌റ്റോ ട്രെയിന്‍ മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top