Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

ആവേശക്കളിയുടെ അവസാനം ആകാംഷയുടെ ഉദ്യോഗജനകമായ കാഴ്ചകള്‍

റിയാദ്: ആവേശക്കളി അവസാനിക്കാന്‍ മൂന്നു മിനിറ്റ് മാത്രം. കരുത്തര്‍ ഏറ്റുമുട്ടിയ കളി സമനിലയില്‍ പിരിയുമെന്ന് കാണികള്‍. ആകാഷാഭരിതരായി ഗാലറിയിലിരുന്നവരെ ഞെട്ടിച്ച് അപ്രതീക്ഷിത പെനാല്‍റ്റി. നിയാസ് തൊടുത്ത കിക്ക് ഗോള്‍ വല കുലുക്കിയതോടെ ഗാലറിയും ഇളകി മറിഞ്ഞു. യൂത്ത് ഇന്ത്യ സോക്കറിന് ഏകപക്ഷീയമായ ഒരു ഗോളിന് ജയം. ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പ് മൂന്നാം ആഴ്ചയിലെ മത്സരത്താലാണ് ആകാംഷയുടെ ഉദ്യോഗജനകമായ കാഴ്ചകള്‍ കാണികള്‍ക്കു സമ്മാനിച്ചത്.

വാഴക്കാട് എഫ്.സിയുടെ ശക്തമായ മുന്നേറ്റ നിരയെ തളച്ച് സുലൈ എഫ്.സി. കടുത്ത പ്രതിരോധം തീര്‍ത്തപ്പോള്‍ ഇരു ടീമുകളും തമ്മിലുള്ള മത്സരം ഓരോ ഗോളുകള്‍ നേടി സമനിലയില്‍ കലാശിച്ചു. മൈതാന മധ്യത്തിലായിരുന്നു ഭൂരിഭാഗ സമയവും കളി നടന്നത്. ഇരു ടീമുകളും ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. ഇതോടെ, രണ്ട് പോയന്റോടെ ഇരു ടീമുകളും ഗ്രൂപ്പ് ‘എ’യില്‍ അവസാന സ്ഥാനത്താണ്. അവസാന കളിയില്‍ മികച്ച ജയം നേടിയാല്‍ മാത്രമേ ഇരു ടീമുകള്‍ക്കും സെമിയിലേക്ക് മുന്നേറാന്‍ സാധിക്കുകയുള്ളൂ. സുലൈ എഫ്‌സിക്ക് വേണ്ടി ദില്‍ഷാദ് അഹമ്മദും ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വഴക്കാടിന് വേണ്ടി മുഹമ്മദ് അജ്‌സലും ഗോളുകള്‍ നേടി.

അജ്‌സല്‍ തന്നെയാണ് കളിയിലെ കേമനും. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മാങ്കാവ് കൈമാറി. പ്രവാസി സോക്കറിന്റെ ഗോള്‍ കീപ്പര്‍ മുഹമ്മദ് നിസാല്‍ കളിയിലെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് അര്‍ഹനായി. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുഹമ്മദ് വേങ്ങര അവാര്‍ഡ് സമ്മാനിച്ചു.

ഉസ്മാനലി പാലത്തിങ്ങല്‍, തെന്നല മൊയ്തീന്‍ കുട്ടി, നജുമുദ്ദീന്‍ മഞ്ഞളാകുഴി, മുസ്തഫ കവ്വായി (റിഫ) ബഷീര്‍ കാരന്തൂര്‍ (റിഫ), മാമുക്കോയ തറമ്മല്‍, അലി വയനാട്, മുനീര്‍ വാഴക്കാട്, ബാദുഷാ ഷൊര്‍ണ്ണൂര്‍, ഷരീഫ് ചിറ്റൂര്‍, അബൂബക്കര്‍ കൊടുവളളി, മുജീര്‍ പട്ടാമ്പി, മൊയ്തീന്‍ കുട്ടിവാട്, ഉമ്മര്‍ അമാനത്ത്, ഷുഹൈബ്, മുഹമ്മദ് റിസ്‌വാന്‍ വട്ടപറമ്പില്‍, വാഹിദ് വാഴക്കാട് ഒഐസിസി, മണികുട്ടന്‍ ജയ് മസാല, ജാഫര്‍ പുത്തൂര്‍മഠം, സിദ്ദീഖ് കോങ്ങാട്, ഹനീഫ മൂര്‍ക്കനാട്, ഷാഹിദ് അറക്കല്‍, ഷരീഫ് കണ്ണൂര്‍, റിയാസ് തിരൂര്‍ക്കാട്, അബൂട്ടി വണ്ടൂര്‍, ഗഫൂര്‍ വളളിക്കുന്ന്, റസാഖ് വളളിക്കുന്ന്, മുഹമ്മദ് ജസീര്‍, അഷ്‌റഫ് വി പി എന്നിവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരുമായി പരിചയപ്പെട്ടു. ആഗസ്ത്‌ എട്ടിന് നടക്കുന്ന കളിയില്‍ അസീസിയ സോക്കര്‍ റിയല്‍ കേരളയേയും ലാന്റണ്‍ എഫ് സി റെയിന്‍മ്പോ എഫ്സിയേയുംനേരിടും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top