
റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റി അര്‍ദ്ധ വാര്‍ഷിക പൊതുയോഗം വിവിധ പരിപാടികളോടെ നടന്നു. ബത്ഹ അല്‍ ഷായ സെന്റര്‍ ഹാളില്‍ ചേര്‍ന്ന യോഗം സൗദി നാഷ്ണല്‍ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ അധ്യക്ഷത വഹിച്ചു.

സംഘടനകളും കൂട്ടായ്മകളും കാലഘട്ടത്തിന്റെ അനിവാര്യ ഘടകമാണെന്നു മുഖ്യ പ്രഭാഷണത്തില്‍ ഉപദേശക കമ്മിറ്റി ചെയര്‍മാന്‍ സലിം കളക്കര പറഞ്ഞു. റിയാദ് കമ്മിറ്റി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി ആഷിഫ് ചങ്ങരംകുളം അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷമീര്‍ മേഘ വിശദീകരിച്ചു. ജനസേവന വിഭാഗം കണ്‍വീനര്‍ റസാഖ് പുറങ്ങ് സേവനങ്ങള്‍ അവലോകനം ചെയ്തു. ചെയര്‍മാന്‍ എംഎ ഖാദര്‍ സാന്ത്വനം പദ്ധതി വിശദീകരിച്ചു.

ആബിദ് പൊന്നാനി, വിഷ്ണു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. റിയാദ് പൊതു സമൂഹത്തിനിടയില്‍ പൊന്നാനിയെ അടയാളപ്പെടുത്തുന്ന വാര്‍ഷിക പരിപാടി നടത്താന്‍ തീരുമാനിച്ചു. സ്വാഗതസംഘവും രൂപീകരിക്കുകയും ചെയ്തു.
ബക്കര്‍ കളിയില്‍, ഫാജിസ്പി.വി,അന്‍വര്‍ഷാ, മുക്താര്‍, ജാഫര്‍ വെളിയങ്കോട്, അനസ് ബാവ, ഷഫീക്ക് ശംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് അപ്‌ഡേറ്റിനു ഐ.ടി വിഭാഗം ചെയര്‍മാന്‍ സംറൂദ് അയിങ്കലം, അല്‍ത്താഫ് കളക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് അസ്ലം കളക്കര ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അഷ്‌കര്‍ വി നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





