
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) ഫുട്‌ബോള്‍ ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉല്‍ഘാടനത്തിന്റെ ഭാഗമായി പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരവും അരങ്ങേറി. മലാസിെല ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ എടപ്പ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജസീര്‍ കോതമംഗലം ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ഹാബ് കൊട്ടുകാട് ക്ലബ് ഉദ്ഘാടനം ചെയ്തു.
ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ

ഫോറം), ഉമ്മര്‍ മുക്കം (ഫോര്‍ക്ക), അമീര്‍ പട്ടണം, അജീഷ് ചെറുവട്ടൂര്‍ (ഒഐസിസി), ഉസ്മാന്‍ പരീത്, തന്‍സില്‍ ജബ്ബാര്‍ (കെഎംസിസി), സാജു ദേവസ്സി (പെരുമ്പാവൂര്‍ അസോസിയേഷന്‍), റഫീഖ് കൊച്ചി (കൊച്ചിന്‍ കൂട്ടായ്മ), സുധീര്‍ കുമിള്‍ (നവോദയ), അഷ്‌റഫ് അപ്പക്കാട്ടില്‍ (പാലക്കാട് ജില്ലാ കൂട്ടായ്മ), അയൂബ് ഖാന്‍ (എന്‍ആര്‍കെ മുന്‍ ചെയര്‍മാന്‍), ഷാജഹാന്‍ ചാവക്കാട് (നമ്മള്‍ ചാവക്കാട്ടുകാര്‍), ബാലു കുട്ടന്‍ (മൈത്രി), ടെക്‌നോമെയ്ക്ക് എംഡി ഹബീബ് അബൂബക്കര്‍, എടപ്പ ചെയര്‍മാന്‍ അലി ആലുവ, എടപ്പാ ഭാരവാഹികളായ ജിബിന്‍ സമദ് കൊച്ചി, ലാലു വര്‍ക്കി, അഡ്‌വൈസറി അംഗങ്ങളായ ഷുക്കൂര്‍ ആലുവ, ഗോപകുമാര്‍ പിറവം, നൗഷാദ് ആലുവ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാശിയേറിയ ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് മത്സരത്തില്‍ നൂറിലതികം പേര്‍ പങ്കെടുത്തു. ഷുക്കൂര്‍ ആലുവ ഒന്നാം സമ്മാനവും, അര്‍ഷാദ് പാലക്കാട്, ഹാരിസ് ജബ്ബാര്‍ മുവ്വാറ്റുപുഴ എന്നിവര്‍ രണ്ട്, മൂന്ന് സമ്മാനങ്ങളും നേടി. ലാലു വര്‍ക്കി ഗോള്‍കീപ്പറായിരുന്നു. വിജയികള്‍ക്ക് ഭാരവാഹികളായ സലാം പെരുമ്പാവൂര്‍, ജോബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനങ്ങള്‍ സമ്മാനിച്ചു.

ആരിഷ് റഷീദ്, അജ്‌നാസ് ബാവു, അല്‍ത്താഫ്, മുഹമ്മദ് സഹല്‍, അനസ് കോതമംഗലം, മുഹമ്മദ് ഉവൈസ്, ഷമീര്‍ മുഹമ്മദ്, അമീര്‍ ആലുവ, മുഹമ്മദ് തസ്ലീം, നസീര്‍ ആലുവ, സലീല്‍ മീഡിയസ്റ്റ് എന്നിവര്‍ നേതൃത്വം നല്‍കി. ആക്റ്റിംഗ് സെക്രട്ടറി അഡ്വ അജിത്ഖാന്‍ സ്വാഗതവും ജോയിന്റ് ട്രെഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






